തിരയുക

രക്തദാനത്തിലൂടെ സാക്ഷ്യം - ഫയൽ ചിത്രം രക്തദാനത്തിലൂടെ സാക്ഷ്യം - ഫയൽ ചിത്രം 

രക്തദാനാവും ഉദാരതയും ക്രൈസ്തവസാക്ഷ്യം

രക്തദാതാക്കളെയും രക്തദാനവുമായി ബന്ധപ്പെട്ട എല്ലാ സന്നദ്ധപ്രവർത്തകരെയും തന്റെ ട്വീറ്റിലൂടെ പപ്പാ സാക്ഷ്യത്തിന് ക്ഷണിക്കുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഔദാര്യതയുടെയും ദാനമായി നല്കുന്നതിന്റെയും മൂല്യങ്ങൾക്ക് സാക്ഷ്യം തുടരാൻ ഫ്രാൻസിസ് പപ്പാ.

ലോക രക്തദാന ദിനമായ ജൂൺ പതിനാലാം തീയതി തന്റെ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് ഔദാര്യതയുടെയും ദാനമായി നല്കുന്നതിന്റെയും മൂല്യങ്ങൾക്ക് സാക്ഷ്യം നൽകിക്കൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങളിൽ മുന്നേറാൻ രക്തദാതാക്കളെയും രക്തദാനവുമായി ബന്ധപ്പെട്ട എല്ലാ സന്നദ്ധപ്രവർത്തകരെയും തന്റെ ട്വീറ്റിലൂടെ പപ്പാ ആഹ്വാനം ചെയ്തത്.

പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.

ഇന്ന് ലോക രക്തദാനദിനമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ സന്നദ്ധപ്രവർത്തകരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിപറയുന്നതിനോടൊപ്പം, ഔദാര്യതയുടെയും ദാനമായി നല്കപ്പെടലിന്റെയും മൂല്യങ്ങൾക്ക് സാക്ഷ്യം നൽകിക്കൊണ്ട് അവരുടെ പ്രവർത്തനങ്ങളിൽ മുന്നേറാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Oggi ricorre la Giornata Mondiale del Donatore di Sangue. Ringrazio di cuore i volontari e li incoraggio a proseguire la loro opera, testimoniando i valori della generosità e della gratuità.

EN: Today is World Blood Donor Day. I sincerely thank the volunteers and I encourage them to continue their work, bearing witness to the values of generosity and gratuitousness.

14 June 2021, 17:05