തിരയുക

പാപ്പായുടെ വീഡിയോ സന്ദേശങ്ങളുടെ ദൃശ്യരൂപത്തിൽ ഉള്ള വിവരങ്ങൾ പാപ്പായുടെ വീഡിയോ സന്ദേശങ്ങളുടെ ദൃശ്യരൂപത്തിൽ ഉള്ള വിവരങ്ങൾ 

പാപ്പായുടെ വീഡിയോ കൂടുതൽ കൂടുതൽ വൈറലാകുന്നു: 2021 ൽ 23 ഭാഷകളിൽ

ഫ്രാൻസിസ് പാപ്പാ മാസംതോറും വീഡിയോയിലൂടെ നൽകുന്ന പ്രാർത്ഥനാ നിയോഗം ഒരു ആഗോള സംരംഭമായതിന് 5 വർഷം തികയുമ്പോൾ അത് പ്രസിദ്ധീകരിക്കുന്ന ഭാഷകളുടെ എണ്ണം 23 ആയി ഉയർന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മനുഷ്യലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും സഭയുടെ പ്രേഷിത ദൗത്യത്തേയും വിഷയമാക്കിയാണ് ഓരോ മാസവും ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനാ നിയോഗം പങ്കുവയ്ക്കുന്നത്. പാപ്പായുടെ ആഗോള പ്രാർത്ഥനാ ശ്രംഖലയാണ് ഈ വീഡിയോ ലോകത്തിന് കാഴ്ചവയ്ക്കുന്നത്. പ്രധാന സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് ഇവ പ്രസിദ്ധീകരിക്കുക.

2016ൽ ആരംഭിച്ച പോപ്പ് വീഡിയോ  ആദ്യം സ്പാനീഷ്, ഇംഗ്ലീഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, ഡച്ച്, അറബി, പരമ്പരാഗത ചൈനീസ് തുടങ്ങിയ 9 ഔദ്യോഗിക ഭാഷകളിൽ മാത്രമായിരുന്നു ലഭ്യമാക്കിയത്. എന്നാൽ പിന്നീടത് വിയറ്റ്നാമീസ്, സാധാരണ ചൈനീസ്, പോളീഷ്, സ്വഹിളി, കിന്യർവാണ്ട, കത്തലാൻ, ലിത്വാനിയൻ, സ്ളോവേനിയൻ, ഹിന്ദി, റഷ്യൻ, കൊറിയൻ, ജപ്പാനീസ് തുടങ്ങിയവ ഭാഷകളിൽ കൂടി പ്രക്ഷേപണം ചെയ്തു തുടങ്ങി. സംരംഭത്തിന് 5 വർഷം തികയുന്നതു പ്രമാണിച്ച് ഈ വർഷം ഫിലിപ്പീനോ ഭാഷയും മായൻ ഭാഷയായ ക്വെക്ചിയും കൂടി കൂട്ടിച്ചേർത്തു.

പാപ്പായുടെ പ്രാർത്ഥനാ നിയോഗത്തിന്റെ വീഡിയോ  155 ദശലക്ഷത്തിലധികം പേരിൽ വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോൾ എത്തിചേരുന്നുണ്ട്. കൂടാതെ 17, 500 അന്തർദേശീയ മാധ്യമങ്ങൾ അവ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

പാപ്പായുടെ ആഗോള പ്രാർത്ഥനാ ശ്രംഖലയുടെ അന്തർദേശീയ ഡയറക്ടറായ ഫാ. ഫ്രെഡറിക് ഫോർണോസ് എസ്.ജെ. എല്ലാ ഭാഷകളിലും പാപ്പായുടെ സന്ദേശം എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ വിശദീകരിച്ചു. പ്രാർത്ഥനയാണ് സഭയുടെ പ്രേഷിതത്വത്തിന്റെ ഹൃദയമെന്നും പ്രാർത്ഥിക്കുന്നത് ദൈവപിതാവുമായുള്ള സ്നേഹസംഭാഷണമാണ് എന്നുമാണ് ഫ്രാൻസിസ് പാപ്പാ പറയുന്നത്. അഗാധമായ ഈ ബന്ധത്തിൽ "അബ്ബാ " എന്ന് യേശു സ്വന്തം ഭാഷയായ അരമായിക്കിൽ വിളിച്ചതു പോലെ നമ്മുടെ സ്വന്തം ഭാഷ ഉപയോഗിക്കുന്നതിനേക്കാൾ നല്ല വഴിയില്ല. മനുഷ്യകുലം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കും സഭയുടെ പ്രേഷിതവേലക്കുമായി പ്രാർത്ഥിക്കാൻ, പാപ്പായുടെ പ്രാർത്ഥനാ നിയോഗങ്ങളെ തങ്ങളുടെ ഭാഷയിൽ ശ്രവിച്ച് പിൻതുടരുന്നതിനേക്കാൾ നല്ല മാർഗവും  ഇല്ല എന്ന് വിശദീകരിച്ച ഫാ.  ഫ്രെഡറിക് ഫോർണോസ് പ്രാർത്ഥനയിൽ ഐക്യപ്പെട്ടുകൊണ്ട് നമുക്ക് നമ്മുടെ സ്വന്തം ഭാഷയിൽ പ്രാർത്ഥിക്കാമെന്ന് ആഹ്വാനവും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2021, 15:10