കുടുംബങ്ങളുടെ പുനരാരംഭം സകലത്തിൻറെയും വീണ്ടും തുടക്കം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുടുംബങ്ങൾ വർത്തമാനകാലത്തിൻറെ കേന്ദ്രസ്ഥാനത്തില്ലെങ്കിൽ ഭാവി ഉണ്ടാകില്ലെന്ന് മാർപ്പാപ്പാ.
വെള്ളിയാഴ്ച (14/05/21) റോമിൽ ജനനനിരക്കിനെക്കുറിച്ച് നടന്ന ഒരു സമ്മേളനത്തിൻറെ പശ്ചാത്തലത്തിൽ “ജനനനിരക്ക്” (#Birthrate) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പയുടെ ഈ ഉദ്ബോധനമുള്ളത്.
“കുടുംബങ്ങൾ വർത്തമാനകാലത്തിൻറെ കേന്ദ്രത്തിലില്ലെങ്കിൽ ഭാവിയില്ല; കുടുംബങ്ങൾക്ക് പുനനാരംഭിക്കാൻ കഴിഞ്ഞാൽ സകലത്തിനും വീണ്ടും തുടക്കമാകും” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
അന്നു തന്നെ പാപ്പാ ഇതുമായി ബന്ധപ്പെടുത്തി കണ്ണിചേർത്ത മറ്റൊരു ട്വിറ്റർ സന്ദേശം ഇപ്രകാരമായിരുന്നു:
“ജീവനെ സ്വാഗതം ചെയ്യാത്ത ഒരു സമുഹം ജീവിതത്തിന് വിരാമമിടുന്നു. പ്രത്യാശയാകുന്ന സന്താനങ്ങൾ ഒരു ജനതയ്ക്ക് പുനർജീവനേകുന്നു”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: