തിരയുക

 ഫ്രാൻസീസ് പാപ്പാ ഒരു കുടുംബത്തോടൊപ്പം, പഴയ ചിത്രം 04/12/2019 ഫ്രാൻസീസ് പാപ്പാ ഒരു കുടുംബത്തോടൊപ്പം, പഴയ ചിത്രം 04/12/2019 

കുടുംബങ്ങൾക്ക് ക്ലേശങ്ങളെ ജയിക്കാൻ കഴിയുന്നതിന് പ്രാർത്ഥിക്കുക!

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം മെയ് 15-ന് ആചരിക്കുന്ന ലോക കുടുംബദിനത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്ത്രീപുരുഷന്മാർ തമ്മിലുള്ള വൈജാത്യങ്ങളുടെ ഏകതാനമായ സമന്വയത്തിൽ നിന്നാണ് കുടുംബം പിറവിയെടുക്കുന്നതെന്ന് മാർപ്പാപ്പാ.

ലോകകുടുംബദിനത്തിൽ, അതായത് ശനിയാഴ്ച (15/05/21) “കുടുംബം” (#family), “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether), “കുടുംബദിനം” (#DayofFamilies) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

“ജീവനും മറ്റുള്ളവർക്കും തുറന്നുകൊടുക്കാൻ പ്രാപ്തരായ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വൈജാത്യങ്ങളുടെ ശ്രുതിമധുരമായ ഐക്യത്തിൽ നിന്നാണ് കുടുംബം ജന്മം കൊള്ളുന്നത്. ഇന്നത്തെ ക്ലേശകരമായ നിമിഷങ്ങളെ ഒത്തൊരുമിച്ച് അതിജീവിക്കുന്നതിനും ആവശ്യത്തിലിരിക്കുന്നവരുടെ നേർക്കു കരം നീട്ടുന്നതിനും കുടുംബങ്ങൾക്ക് സാധിക്കുന്നതിനു വേണ്ടി നമുക്ക് ഏകയോഗമായി പ്രാർത്ഥിക്കാം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം മെയ് 15-നാണ് ലോക കുടുംബദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ 1993-ലാണ് ഈ ദിനം ഏർപ്പെടുത്തിയത്.

IT: La #famiglia nasce dall’unione armonica delle differenze tra l’uomo e la donna, capace di aprirsi alla vita e agli altri. #PreghiamoInsieme per le famiglie, perché possano superare unite questi tempi difficili e tendano una mano a chi ne ha bisogno. #DayofFamilies

EN: The family is the harmonious union of the differences between man and woman, capable of opening themselves to life and to others. Let us #PrayTogether for families so that they might remain united throughout these difficult times and lend a hand to those in need. #DayofFamilies

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2021, 14:39