തിരയുക

ഇറ്റലിയിലെ പൊമ്പെയിലെ ജപമാല നാഥ ഇറ്റലിയിലെ പൊമ്പെയിലെ ജപമാല നാഥ 

ജപമാല നാഥയോടു പ്രാർത്ഥിക്കുക!

പ്രാർത്ഥനാ മാരത്തോൺ, പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജപമാലനാഥയോടുള്ള പ്രാർത്ഥനയിൽ പങ്കുചേരാൻ മാർപ്പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

“ജപമാലനാഥ” (#OurLadyoftheRosary) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്ച (08/05/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

“മെയ് മാസത്തിൽ നമ്മൾ പ്രധാനപ്പെട്ട മരിയൻ ദേവാലയങ്ങളിലൂടെ പ്രാർത്ഥനാ "മാരത്തൺ" തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് പൊമ്പെയ് ദേവാലയത്തിൽ നടത്തപ്പെടുന്ന ജപമാല നാഥയോടുള്ള പ്രാർത്ഥനയിൽ ആത്മീയമായി ഒന്നുചേരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Nel mese di maggio continuiamo la “maratona” di preghiera attraverso importanti Santuari mariani. Oggi vi invito ad unirvi spiritualmente anche alla Supplica alla #MadonnadelRosario che si terrà oggi a mezzogiorno al Santuario di Pompei.

EN: In the month of May we continue the prayer “marathon” through important Marian Shrines. Today I invite you to join spiritually in the supplication to #OurLadyoftheRosary to take place at midday today at the Shrine of Pompeii.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 മേയ് 2021, 13:37