തിരയുക

യേശുവിൻറെ വിളി ശ്രവിക്കുന്ന ആദ്യ ശിഷ്യന്മാർ യേശുവിൻറെ വിളി ശ്രവിക്കുന്ന ആദ്യ ശിഷ്യന്മാർ 

ക്രൈസ്തവൻ തന്നിഷ്ടം നോക്കില്ല, യേശുവിൻറെ വിളി കേൾക്കുന്നു !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവൻ സ്നേഹത്തിൻറെ വിളിയാണ് പിൻചെല്ലുകയെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്ച (07/05/21), കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പയുടെ ഈ ഉദ്ബോധനമുള്ളത്. 

“ക്രിസ്ത്യാനി, തന്നിഷ്ടമല്ല, പ്രത്യുത, സ്നേഹത്തിൻറെ വിളി, യേശുവിൻറെ ശബ്ദം ആണ് പിന്തുടരുക” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Il cristiano non segue i suoi capricci, ma il richiamo dell’amore, la voce di Gesù.

EN: Christians do not follow their own whims, but rather the call of love, the voice of Jesus.

 

07 May 2021, 13:43