തിരയുക

Vatican News
ഇറ്റാലിയൻ ബാസ്കറ്റ്ബോൾ ഫെഡറേഷ൯ പ്രതിനിധികളുമായി പാപ്പാ ഇറ്റാലിയൻ ബാസ്കറ്റ്ബോൾ ഫെഡറേഷ൯ പ്രതിനിധികളുമായി പാപ്പാ   (Vatican Media)

പാപ്പാ: ടീമിന്റെ ഒത്തൊരുമ, കായികതാരത്തിന്റെ അച്ചടക്കം എന്നിവ കായിക വിനോദത്തിന്റെ രണ്ടു പ്രധാന വശങ്ങൾ

ടീമിന്റെ ഒത്തൊരുമ, കായികതാരത്തിന്റെ അച്ചടക്ക മനോഭാവം എന്നീ രണ്ടു പ്രധാന വശങ്ങളെ കുറിച്ചും പാപ്പാ വിശദീകരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മെയ് മുപ്പത്തൊന്നാം തിയതി വത്തിക്കാനിൽ വിശുദ്ധ ക്ലമ൯റ്റൈ൯ ഹാളിൽ ഇറ്റാലിയൻ ബാസ്കറ്റ്ബോൾ ഫെഡറേഷ൯ പ്രതിനിധികളുമായി പാപ്പാ കൂടികാഴ്ച നടത്തി. ഫെഡറേഷന്റെ ജന്മശതാബ്ദി ആഘോത്തോടനുബന്ധിച്ചാണ് ഈ കൂടികാഴ്ച നടന്നത്. തദവസരത്തിൽ അവരെ സ്വാഗതം ചെയ്യുകയും തന്റെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്ത പാപ്പാ തന്നെ അഭിസംബോധന ചെയ്ത ഇറ്റാലിയൻ ബാസ്കറ്റ്ബോൾ ഫെഡറേഷ൯ അദ്ധ്യക്ഷനായ ജോവാന്നി പെത്രൂച്ചിക്ക് നന്ദി പറയുകയും ചെയ്തു.

1955ൽ  വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ  പിയൂസ് പന്ത്രണ്ടാമൻ പാപ്പായുടെ മുന്നിൽ കളിച്ച ഒരു കളിയുടെ ഓർമ്മ ഇപ്പോഴും സജീവമാണെന്നും അത് ഫെഡറേഷന്റെ  ചരിത്രത്തിൽ ഓർമ്മയിൽ നിലനിൽക്കുമെന്നും സൂചിപ്പിച്ച പാപ്പാ തുടർന്നുള്ള വർഷങ്ങളിൽ സഭയും കായിക ലോകവും തമ്മിലുള്ള ബന്ധം എല്ലായ്പ്പോഴു വളർത്തിയെടുത്തിട്ടുണ്ടെന്നും അവ  രണ്ടും വ്യത്യസ്ഥ രീതികളിൽ  വ്യക്തികളുടെ അവിഭാജ്യ വളർച്ചയുടെ പ്രവർത്തനത്തിലാണെന്നും അതിലൂടെ നമ്മുടെ സമൂഹത്തിന് വിലയേറിയ സംഭാവന നൽകാമെന്നും അവരോടു പങ്കുവെച്ചു. ടീമിന്റെ ഒത്തൊരുമ,  കായികതാരത്തിന്റെ  അച്ചടക്ക മനോഭാവം  എന്നീ രണ്ടു  പ്രധാന വശങ്ങളെ കുറിച്ചും പാപ്പാ വിശദീകരിച്ചു.

ടീമിന്റെ ഒത്തൊരുമയെ  കുറിച്ച് പങ്കുവെച്ചവസരത്തിൽ  വ്യക്തിഗത കായിക ഇനങ്ങൾ ഉണ്ട് എങ്കിലും കായിക വിനോദം എപ്പോഴും വ്യക്തികൾ തമ്മിൽ  പരസ്പരം സമ്പർക്കം പുലർത്തുന്നതിനും, വ്യത്യസ്ഥരായ വ്യക്തികളുടെ ഇടയിൽപ്പോലും ബന്ധം സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും അത് അജ്ഞാതമാണെങ്കിലും വ്യത്യസ്ഥ സന്ദർഭങ്ങളിൽ നിന്ന് വന്നിട്ടും ഒരുമിച്ചു വന്നു ഒരു പൊതു ലക്ഷ്യത്തിനായി പോരാടുന്നവർ എന്ന മനോഭാവം സൃഷ്ടിക്കുന്നു, പാപ്പാ  വ്യക്തമാക്കി.

ഐക്യപ്പെടുക, ലക്ഷ്യം സാധ്യമാക്കുക എന്ന രണ്ടു പ്രധാന കാര്യങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ച പാപ്പാ കായിക വിനോദം എന്നത് നമ്മുടെ സമൂഹത്തിലെ വ്യക്തിമാഹാത്മ്യവാദത്തിന് ഒരു മരുന്നാണന്നും  വെളിപ്പെടുത്തി. വ്യക്തിമാഹാത്മ്യവാദം ഒറ്റപ്പെടുത്തലും, ദുഃഖകരമായ അഹംബോധവും സൃഷ്ടിക്കുന്നുവെന്നും ഇത് ഒരു ടീമായി പ്രവർത്തിക്കാനും ചില നല്ല ആദർശങ്ങൾ ഉള്ള അഭിനിവേശം വളർത്താനും നമ്മെ പ്രാപ്തരാക്കുന്നില്ലെന്നും  പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാൽ കായിക പ്രതിബദ്ധതയിലൂടെ സൗഹൃദത്തിന്റെ മൂല്യത്തെ കുറിച്ച്  ഓർക്കണമെന്നും  അതാണ് സുവിശേഷത്തിലെ കേന്ദ്രമെന്നും പാപ്പാ വ്യാഖ്യാനിച്ചു.

ഒരു കായികതാരത്തിന്റെ  മനോഭാവം അച്ചടക്കമാണെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ കായികരംഗത്ത് അഭിനിവേശം ഉള്ളവരും കായികതാരങ്ങളെ ധൈര്യപൂർവ്വം പിന്തുടരുന്നവരുമായ നിരവധി യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരു മത്സരത്തിന്റെ  പിന്നിൽ എത്ര  കഠിനാധ്വാനവും പരിശീലനവും ഉണ്ടെന്ന് ചിലപ്പോൾ സങ്കൽപ്പിക്കാൻ കഴിയില്ല എന്നും ചൂണ്ടിക്കാണിച്ചു. ഇതിന് ശാരീരികമായവ  മാത്രമല്ല   ആന്തരികവുമായ അച്ചടക്കവും ആവശ്യമാണെന്ന്  പറഞ്ഞ പാപ്പാ ശാരീരിക വ്യായാമം, സ്ഥിരത, പദ്ധതികളിലും പോഷകാഹാരത്തിലും, ചിട്ടയായ ജീവിതത്തിലേക്കുള്ള ശ്രദ്ധ പരിശീലനത്തിന്റെ തളർച്ചയോടൊപ്പം വിശ്രമം എന്ന ആന്തരിക അച്ചടക്കവും ആവശ്യമാണെന്നും പാപ്പാ  അവരെ ഉദ്ബോധിപ്പിച്ചു. ഈ ശിക്ഷണം പ്രത്യേകിച്ച് കുട്ടികൾക്കും കൗമാരക്കാർക്കും ഒരു പരിശീലന കളരിയാണെന്നും ചൂണ്ടിക്കാണിച്ചു. ഇതുപോലുള്ള ശിക്ഷണം നമ്മെ കർക്കശക്കാരല്ല മറിച്ച് നമ്മെ  പ്രതിയും, നമ്മെ ഭരമേല്പിച്ച  ഉത്തരവാദിത്വത്തെ പ്രതിയും, മറ്റുള്ളവർക്ക് വേണ്ടിയും, പൊതുജീവിതത്തിനായും ഉത്തരവാദിത്വമുള്ളവരുമാക്കാനാണു ലക്ഷ്യം വയ്ക്കുന്നത് എന്നും പാപ്പാ വിശദീകരിച്ചു.   കൂടാതെ ഈ അച്ചടക്കം ആത്മീയ ജീവിതത്തെയും സഹായിക്കുന്നുവെന്ന് വ്യക്തമാക്കിയ പാപ്പാ ആത്മീയജീവിതത്തിന് പോലും വിശ്വസ്ഥത, സ്ഥിരത, പ്രാർത്ഥനയിലെ ദൈനംദിന പ്രതിബദ്ധത എന്നിവ ഉൾക്കൊള്ളുന്ന ഒരു ആന്തരിക ശിക്ഷണം ആവശ്യമാണ് എന്നും നിരന്തരമായ ആന്തരിക രൂപവൽക്കരണം ഇല്ലെങ്കിൽ വിശ്വാസം നാമാവശേഷമായി തീരുമെന്നും ഓർമ്മിപ്പിച്ചു. 

ബാസ്കറ്റ് ബോളിനെ കുറിച്ച്  അവസാനമായി ഒരു ചിന്ത പങ്കുവയ്ക്കാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഉന്നതത്തിലേക്കു ഉയരുന്ന ഒരു കായികവിനോദമാണ് അത് എ അത് എന്നും നിലത്ത് നോക്കി ജീവിക്കുന്ന എല്ലാവർക്കും ഒരു യഥാർത്ഥ വെല്ലുവിളിയാണെ അത് എന്നും പറഞ്ഞ പ്രശസ്തനായ ഒരു മുൻ കളിക്കാരന്റെ വാക്കുകളെയും പാപ്പാ അനുസ്മരിച്ചു. 

കുട്ടികളും യുവജനങ്ങളും തമ്മിലുള്ള ആരോഗ്യകരമായ കളികൾ പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളെ ഉയരങ്ങളിൽ നോക്കാൻ സഹായിക്കുക, ഒരിക്കലും ഉപേക്ഷിച്ചു വിട്ടുപോകാതെ വിജയങ്ങളുടെയും പരാജയങ്ങളുടെയും ഒരു യാത്രയാണ് ജീവിതം എന്ന് കണ്ടെത്തുന്നതിന് കളിക്കാനുള്ള ആഗ്രഹം നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ് പ്രധാനമെന്നും പാപ്പാ അവരെ അനുസ്മരിപ്പിച്ചു.

 

31 May 2021, 15:39