തിരയുക

കുട്ടികളുടെ അടിമത്തത്തിനെതിരായ അന്താരാഷ്ട്ര ദിനം കുട്ടികളുടെ അടിമത്തത്തിനെതിരായ അന്താരാഷ്ട്ര ദിനം 

ദൗർഭാഗ്യകരമായ കിശോര അടിമത്തം!

ബാല അടിമത്തവിരുദ്ധ ലോകദിനാചരണത്തിൽ പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്നും മനുഷ്യോചിതമല്ലാത്ത അവസ്ഥയിൽ ജീവിക്കേണ്ടിവരുന്ന അനേകം കുട്ടികൾ ഉണ്ട് എന്നത് ലജ്ജാകരമാണെന്ന് മാർപ്പാപ്പാ

കിശോര അടിമത്തത്തിനെതിരായ രാജ്യാന്തരദിനം ആയിരുന്ന വെള്ളിയാഴ്ച (16/04/21), “ബാല അടിമത്തം അവസാനിപ്പിക്കുക” (#EndChildSlavery) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. 

“ഏറ്റവും നൂതന സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ ലോകത്തിൽ, നിർഭാഗ്യവശാൽ,  ഇപ്പോഴും, മനുഷ്യോചിതമല്ലാത്ത അവസ്ഥയിൽ കഴിയുന്നവരും, ചൂഷണം ചെയ്യപ്പെടുന്നവരും, ഉപദ്രവിക്കപ്പെടുന്നവരും, അടിമകളാക്കപ്പെടുന്നവരും, അഭയാർഥികളുമായ അനേകം കുട്ടികൾ ഉണ്ട്. ഇന്ന് ഇതു തിരിച്ചറിയുന്ന നാം ദൈവതിരുമുമ്പാകെ, പൈതലായിത്തീർന്ന ദൈവത്തിനു മുന്നിൽ ലജ്ജിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Purtroppo, in questo mondo che ha sviluppato le tecnologie più sofisticate, ci sono ancora tanti bambini in condizioni disumane, sfruttati, maltrattati, schiavizzati, profughi. Di tutto questo noi ci vergogniamo davanti a Dio. #EndChildSlavery

EN: Sadly, in this world, with all its highly developed technology, great numbers of children continue to live in inhuman situations, exploited, maltreated, enslaved, refugees. Today, in acknowledging this, we feel shame before God, before God who became a child. #EndChildSlavery

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2021, 16:51