ജീവൻ നേടണമെങ്കിൽ ജീവൻ ദാനം ചെയ്യണം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജീവൻറെ നാഥൻ നമ്മോടു ജീവൻറെ രഹസ്യമോതുന്നുവെന്ന് മാർപ്പാപ്പാ.
വെള്ളിയാഴ്ച (23/04/21), കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
“നാം ജീവൻ നിറഞ്ഞവരായിരിക്കണമെന്ന് ജീവൻറെ നാഥൻ അഭിലഷിക്കുകയും അവിടന്നു നമുക്ക് ജീവൻറെ രഹസ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു: ജീവൻ ദാനം ചെയ്യുക വഴിമാത്രമെ അത് നേടാൻ നമുക്കു സാധിക്കുകയുള്ളു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
IT: Il Signore della vita ci vuole pieni di vita e ci dà il segreto della vita: la si possiede solo donandola.
EN: The Lord of life wants us to be full of life, and he tells us the secret of life: we come to possess it only by giving it away.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: