തിരയുക

ജീവിത കൊടുങ്കാറ്റിനെയും ആർത്തുലയ്ക്കുന്ന തിരമാലകളെയും ശമിപ്പിക്കുന്ന യേശു നാഥൻ! ജീവിത കൊടുങ്കാറ്റിനെയും ആർത്തുലയ്ക്കുന്ന തിരമാലകളെയും ശമിപ്പിക്കുന്ന യേശു നാഥൻ! 

പാപ്പാ:നമുക്ക് യേശുവിൻറെ കൈത്താങ്ങ് അനിവാര്യം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമുക്ക് യേശുവിൻറെ സഹായം ആവശ്യമായിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്ച (30/04/21), കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. 

“ജീവിതത്തിൽ, ഒന്നും ചെയ്യാനാവില്ല എന്ന തോന്നലിൽ നിന്നാണ് അത്യന്തം മോശമായ ആശങ്ക ഉളവാകുന്നത്. നമുക്ക് യേശുവിൻറെ സഹായം ആവശ്യമാണ്. അപ്പോൾ നമുക്ക് അവിടത്തോട് ഇങ്ങനെ പറയാൻ കഴിയും:   യേശുവേ, അങ്ങ് എൻറെ ചാരത്തുണ്ടെന്നും എന്നെ ശ്രിവിക്കുന്നുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. എൻറെ ക്ലേശങ്ങൾ ഞാൻ അങ്ങേയുടെ മുന്നിൽ വയ്ക്കുന്നു. ഞാൻ അങ്ങിൽ വിശ്വസിക്കുന്നു, ഞാൻ എന്നെത്തന്നെ അങ്ങേയ്ക്കു സമർപ്പിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Nella vita, l’ansia peggiore nasce dalla sensazione di non farcela. Abbiamo bisogno dell’aiuto di Gesù. Allora possiamo dirgli: “Gesù, credo che mi sei vicino e mi ascolti. Ti porto i miei affanni: ho fede in Te e mi affido a Te”.

EN: In life, the worst anxiety, arises from the sensation of not being able to cope. We need Jesus’ help. And so we can say to Him: “Jesus, I believe you are beside me and that you are listening to me. I bring to you my troubles. I have faith in you and I entrust myself to you”.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 April 2021, 14:13