തിരയുക

ഫ്രാൻസീസ് പാപ്പാ സമാധാനത്തിൻറെ പ്രതീകമായ വെളളരിപ്രാവുമായി ഇറാഖ് സന്ദർശന വേളയിൽസ 07/03/2021 ഫ്രാൻസീസ് പാപ്പാ സമാധാനത്തിൻറെ പ്രതീകമായ വെളളരിപ്രാവുമായി ഇറാഖ് സന്ദർശന വേളയിൽസ 07/03/2021 

പാപ്പാ: സമാധാനശില്പികളും പ്രത്യാശയുടെ സാക്ഷികളുമാകുക!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധന നിർമ്മിതിയിൽ കർത്താവിൻറെ സഹകാരികളാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ. 

വെള്ളിയാഴ്ച (09/04/21), കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്. 

"രക്ഷയുടെയും പുനരുത്ഥാനത്തിൻറെയും ഭാവിയിൽ, കർത്താവിനോടൊപ്പം, സമാധാനശില്പികളും പ്രത്യാശയുടെ സാക്ഷികളുമായിക്കൊണ്ട്, ചരിത്ര നിർമ്മിതിയിൽ   അവിടത്തോട് സഹകരിക്കാൻ അവിടന്നു നമ്മെ വിളിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Il Signore ci chiama a collaborare alla costruzione della storia, diventando, insieme a Lui, operatori di pace e testimoni della speranza in un futuro di salvezza e di risurrezione.

EN: The Lord calls us to cooperate in the construction of history, becoming, together with Him, peacemakers and witnesses of hope in a future of salvation and resurrection.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2021, 13:47