തിരയുക

ബാലപീഢനത്തിനെതിരെ.......... ബാലപീഢനത്തിനെതിരെ.......... 

ബാലപീഢനവിരുദ്ധ അന്താരാഷ്ട്രസമ്മേളനത്തിന് പാപ്പായുടെ സന്ദേശം!

എല്ലാ ദൈവമക്കളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനും ലൈംഗികചൂഷണത്തെ അതിജീവിച്ചവർക്ക് അന്തസ്സും പ്രത്യാശയും വീണ്ടെടുത്തു നല്കുന്നതിനുമുള്ള തുടർച്ചയായ പരിശ്രമങ്ങൾക്ക് പാപ്പാ നന്ദി രേഖപ്പെടുത്തുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കൽ എന്ന കടുത്ത തിന്മയെ ഉന്മൂലനം ചെയ്യുന്നതിന് സമൂഹത്തിൻറെ എല്ലാ തലങ്ങളിലും കൂടുതൽ ഫലപ്രദമായ സഹകരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് മാർപ്പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയും അമേരിക്കയിലെ കത്തോലിക്കാ സർവകലാശാലയും ഹാർവാർഡ് ഡിവിനിറ്റി സ്കൂളും സംയുക്തമായി ഇൻറർനെറ്റ്സംവിധാനത്തിലൂടെ സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന ചർച്ചായോഗത്തിന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഈ പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഷ്വാൻ ഒ മാല്ലിക്ക് (Cardinal Sean O'Malley) ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഇതു കാണുന്നത്.

“വിശ്വാസവും വളർച്ചയും: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ശമിപ്പിക്കുതിനുമുള്ള തന്ത്രങ്ങൾ” എന്ന വിചിന്തന പ്രമേയത്തോടുകൂടി ബുധനാഴ്ച (08/04/21) ആരംഭിച്ചതും ശനിയാഴ്ച (10/04/21) സമാപിക്കുന്നതുമായ ഈ ചർച്ചായോഗത്തിൽ മതനേതാക്കാളും, പണ്ഡിതരും വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരും തങ്ങളുടെ ഗവേഷണ പഠനങ്ങളും, ചികിത്സാ-അജപാലനപരങ്ങളായ അനുഭവങ്ങളും പ്രവർത്തനങ്ങളും പങ്കുവയ്ക്കുന്നതു വഴി, കുട്ടികളെ ലൈംഗിക പീഢനത്തിനിരകളാക്കുന്നതിൻറെ ആഴത്തെയും വ്യാപ്തിയെയും കുറിച്ചുള്ള കൂടുതൽ അവബോധം സൃഷ്ടിക്കുമെന്ന പാപ്പായുടെ ബോധ്യവും കർദ്ദിനാൾ പരോളിൻ ഈ സന്ദേശത്തിൽ വെളിപ്പെടുത്തുന്നു. 

എല്ലാ ദൈവമക്കളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനും ലൈംഗികചൂഷണത്തെ അതിജീവിച്ചവർക്ക് അന്തസ്സും പ്രത്യാശയും വീണ്ടെടുത്തു നല്കുന്നതിനുമുള്ള തുടർച്ചയായ പരിശ്രമങ്ങൾക്ക് പാപ്പാ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. 

 

09 April 2021, 12:54