തിരയുക

തിരുക്കുരിശ് തിരുക്കുരിശ് 

പാപ്പാ: കുരിശ്, സമൃദ്ധമായ ജീവൻറെ വൃക്ഷം

ദുഃഖവെള്ളി-പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുവിൻറെ കുരിശ് സ്നേഹത്തിൻറെയും സേവനത്തിൻറെയും സമ്പൂർണ്ണ ആത്മദാനത്തിൻറെയും ആവിഷ്ക്കാരമാണെന്ന് മാർപ്പാപ്പാ.

ദുഃഖവെള്ളിയാഴ്ച (02/04/21), “ദുഃഖവെള്ളി” (#GoodFriday) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശങ്ങളിലൊന്നിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം കാണുന്നത്. 

"ക്രിസ്തുവിൻറെ കുരിശ് സ്നേഹത്തെയും സേവനത്തെയും സമ്പൂർണ്ണ ആത്മദാനത്തെയും പ്രകടിപ്പിക്കുന്നു. സത്യമായും അത്, ജീവൻറെ, സമൃദ്ധമായ ജീവൻറെ വൃക്ഷമാണ്” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

പാപ്പാ കുരിശിനെക്കുറിച്ച് ട്വിറ്ററിൽ ചേർത്ത ഇതര സന്ദേശം ഇപ്രകാരമാണ്:

“ക്രിസ്തുവിൻറെ കുരിശ് ദൈവത്തിൻറെ നിശബ്ദ സിംഹാസനമാണ്. അനുദിനം നമ്മൾ അവിടത്തെ മുറിവുകളിലേക്കു നോക്കുന്നു.  മുറിവുളവാക്കിയ ആ വിടവുകളിൽ നമ്മുടെ ശൂന്യതയും നമ്മുടെ പോരായ്മകളും പാപമുണ്ടാക്കിയ മുറിവുകളും നാം തിരിച്ചറിയുന്നു. നമുക്കായി തുറന്നതാണ് അവിടത്തെ മുറിവുകൾ. ആ മുറിവുകളാൽ നമ്മൾ സൗഖ്യം പ്രാപിച്ചു.” 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 April 2021, 13:09