തിരയുക

ശിഷ്യരുടെ പാദങ്ങൾ കഴുകുന്നു യേശു! ശിഷ്യരുടെ പാദങ്ങൾ കഴുകുന്നു യേശു! 

ക്രിസ്തുരഹസ്യ ധ്യാനം നമ്മുടെ വിശ്വാസത്തെ സ്ഥിരീകരിക്കും,പാപ്പാ!

പ്രാർത്ഥനയുടെ കൃപ, യേശുവിൻറെ ജീവിതത്തിലെ ഓരോ നിമിഷത്തെയും നമുക്കു സമകാലീനമാക്കിത്തീർക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശുവിൻറെ ജീവിതരഹസ്യങ്ങൾ ധ്യാനിക്കുന്നതിന് അനുദിന ജീവിതവ്യഗ്രതകൾക്കിടയിൽ സമയം കണ്ടെത്താൻ മാർപ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

പതിവുപോലെ ബുധനാഴ്‌ച (28/04/21) വത്തിക്കാനിൽ, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ പ്രതിവാര പൊതുദർശന സന്ദേശം നല്കുകയായിരുന്ന ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനയെ അധികരിച്ചുള്ള ആ വിചിന്തനത്തിൻറെ അവസാനം വിവിധ ഭാഷാക്കാരെ സംബോധന ചെയ്യവെ പോർച്ചുഗീസ് ഭാഷാക്കാരെ അഭിവാദ്യം ചെയ്യുകയായിരുന്നു.

യേശുവിൻറെ ജീവിതരഹസ്യത്തെക്കുറിച്ചുള്ള ധ്യാനം നമ്മുടെ വിശ്വാസത്തെ സ്ഥിരീകരിക്കുകയും പ്രത്യാശയെ ശക്തിപ്പെടുത്തുകയും ഉപവിയെ ജ്വലിപ്പിക്കുകയും ചെയ്യുമെന്ന് പാപ്പാ പറഞ്ഞു.

പ്രാർത്ഥനയുടെ കൃപ, യേശുവിൻറെ ജീവിതത്തിലെ ഓരോ നിമിഷത്തെയും നമുക്കു സമകാലീനമാക്കിത്തീർക്കുമെന്നും ഉദ്ബോധിപ്പിച്ചു 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 April 2021, 13:54