തിരയുക

ഉത്ഥിതൻറെ ശൂന്യമായ കല്ലറ ഉത്ഥിതൻറെ ശൂന്യമായ കല്ലറ  

ഉത്ഥിതനേകുന്ന സന്തോഷ-സമാധാനങ്ങൾക്ക് സാക്ഷ്യമേകുക, പാപ്പാ!

പാപ്പായുടെ ത്രികാലപ്രാർത്ഥനാനന്തര അഭിവാദ്യം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉത്ഥിതനായ ക്രിസ്തുവിൻറെ സന്തോഷ-സമാധാനങ്ങൾക്ക് സാക്ഷ്യമേകാനുള്ള ഏതൊരു സുവർണ്ണാവസരവും നഷ്ടപ്പെടുത്തരുതെന്ന് മാർപ്പാപ്പാ.

ഉയിർപ്പുഞായർ കഴിഞ്ഞുള്ള ആദ്യ തിങ്കളാഴ്ച (05/04/2021) “മാലാഖയുടെ തിങ്കളാഴ്‌ച”, ഫ്രാൻസീസ് പാപ്പാ, കോവിദ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളുള്ളതിനാൽ, വത്തിക്കാനിൽ, പേപ്പൽ അരമനയിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയുടെ അവസാനം വൃദ്ധജനത്തെയും രോഗികളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയായിരുന്നു.

അവരേകുന്ന സാക്ഷ്യത്തിനു നന്ദി പ്രകാശിപ്പിച്ച പാപ്പാ അവർക്ക് പ്രചോദനം പകരുകയും സാന്ത്വനമേകുകയും തൻറെ സാമീപ്യം ഉറപ്പുനല്കുകയും ചെയ്തു.

ഉയിർപ്പിൻറെ ഉഷസ്സിൽ ക്രിസ്തുവിൻറെ കല്ലറയിങ്കലെത്തിയ സ്ത്രീകളുമായുള്ള ദൈവദൂതൻറെ കൂടിക്കാഴ്ച അനുസ്മരിക്കുന്ന ദിനമാകയാലാണ് ഉത്ഥാനത്തിരുന്നാൾ കഴിഞ്ഞുവരുന്ന ആദ്യ തിങ്കളാഴ്‌ച “മാലാഖയുടെ തിങ്കളാഴ്‌ച” എന്ന് അറിയപ്പെടുന്നതെന്ന് പാപ്പാ ത്രികാലപ്രാർത്ഥനയ്ക്കു മുമ്പ് നടത്തിയ വിചിന്തത്തിൽ വിശദീകരിച്ചിരുന്നു.

 

06 April 2021, 11:12