തിരയുക

ഫയൽ ചിത്രം -  പൊതുകൂടിക്കാഴ്ചാ വേദിയിൽ ഫയൽ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽ  

കുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന പാപ്പാ ഫ്രാൻസിസ്

മാർച്ച് 19, വെള്ളി തിരുക്കുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ മഹോത്സവത്തിൽ ‘ട്വിറ്ററി’ൽ പങ്കുവച്ച സന്ദേശം :

“നസ്രത്തിലെ കുടുംബത്തിന്‍റെ സജീവ സാന്നിദ്ധ്യം ഓരോ കുടുംബത്തിലും അനുഭവപ്പെടണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമ്മുടെ ഭവനങ്ങളിൽ ആ ദൈവിക സാന്നിദ്ധ്യം നിറയുകയും നമ്മുടെ കൊച്ചു കുടുംബക്കൂട്ടായ്മകളിൽ ഉണ്ടാകുന്ന പരീക്ഷണങ്ങൾക്കും വിഷമതകൾക്കും ഇടയിലും ആത്മാർത്ഥവും ഉദാരവുമായ സ്നേഹം അവരുടെ സന്തോഷത്തിന്‍റെ സ്രോതസ്സാവട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു.” #സ്നേഹത്തിന്‍റെആനന്ദം

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

I pray that every family may feel the living presence of the Holy Family of Nazareth in their own home, that they may fill our small domestic communities with sincere and generous love, a source of joy even in trials and difficulties. #AmorisLaetitia
 

translation : fr william nellikal 

19 March 2021, 14:25