തിരയുക

പാപ്പാ ഇറാഖിലെ അർബീൽ നഗരത്തിൽ പാപ്പാ ഇറാഖിലെ അർബീൽ നഗരത്തിൽ  

അർബീൽ സ്റ്റേഡിയത്തിൽ പാപ്പായുടെ സമൂഹദിവ്യബലി - തത്സമയം

മാർച്ച് 7, ഞായർ ഇറാഖിലെ സമയം വൈകുന്നേരം 4 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 6.30-ന്. ഫ്രാൻസോ ഹരീരി സ്റ്റേഡിയത്തിൽ ...

For Live link of youtube Vatican :    https://www.youtube.com/watch?v=4Rb7_WdNlZY

ഇറാഖിലെ ദേശഭ്രഷ്ടരുടെ അഭയസ്ഥാനമായ അര്‍ബീല്‍ നഗരത്തിലുള്ള ഫ്രാൻസോ ഹരീരി (Franso Hariri Stadium) പാപ്പാ ഫ്രാൻസിസ് സമൂഹബലിയർപ്പിക്കും.

ഇറാഖ് പര്യടനത്തിലെ മൂന്നാം ദിനം മാര്‍ച്ച് 7- ന് അര്‍ബീല്‍, മൊസൂള്‍, കരഗോഷ് എന്നീ നഗരങ്ങളിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുപരിപാടികള്‍ നടന്നത്. ഇറാഖി കുര്‍ദ്ദിഷ് പ്രവിശ്യയുടെ തലസ്ഥാനമായ അര്‍ബീല്‍ സന്ദര്‍ശവേളയില്‍ ഈ സ്വതന്ത്ര പ്രവിശ്യയുടെ ഭരണാധികാരി, നെചിർവാൻ ബർസാനിയുമായുള്ള ചര്‍ച്ചയോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പരിപാടികള്‍ക്ക് തുടക്കമായത്.  

ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായി എണ്ണപ്പെടുന്ന അര്‍ബീല്‍ വൃത്താകാരത്തിലുള്ള മൂന്ന് ദുര്‍ഗങ്ങളാല്‍ സംരക്ഷിതമാണ്. സുമേരിയക്കാര്‍, അസ്സീറിയക്കാര്‍, ബാബിലോണിയര്‍, കല്‍ദായര്‍, റോമാക്കാര്‍, കുര്‍ദ്ദുകള്‍ തുടങ്ങി വിവിധ ജനതതികളുടെ മേല്‍ക്കോയ്മയില്‍ കഴിഞ്ഞ അര്‍ബീലില്‍ നിരവധി ചരിത്ര സ്മാരകങ്ങളും പൈതൃക മ്യൂസിയങ്ങളുമുണ്ട്. കുര്‍ദ്ദുകള്‍ക്കു പുറമെ സിറിയന്‍ അഭയാര്‍ത്ഥികളും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭീകരാക്രമണത്തില്‍ പലായനം ചെയ്‌തെത്തിയ പത്തു ലക്ഷത്തോളം ഇറാഖി അഭയാര്‍ത്ഥികളും ഇപ്പോള്‍ അര്‍ബീല്‍ നഗരത്തിലുണ്ട്.

Timing reported by fr william nellikal 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2021, 11:30