തിരയുക

കുരിശേകുന്ന പ്രതീക്ഷ! കുരിശേകുന്ന പ്രതീക്ഷ! 

നോമ്പും പ്രത്യാശയും!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തികാൻ സിറ്റി

നോമ്പുകാലം പ്രത്യാശയോടെ ജീവിക്കുകയെന്നാൽ യേശുവിൻറെ പ്രത്യാശ സ്വീകരിക്കലാണെന്ന് മാർപ്പാപ്പാ. 

“നോമ്പ്” (#Lent) എന്ന ഹാഷ്ടാഗോടുകൂടി വ്യാഴാഴ്ച (18/03/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്. 

"ഒരു നോമ്പുകാലം പ്രത്യാശയോടെ ജീവിക്കുകയെന്നതിൻറെ പൊരുൾ, കുരിശിൽ ജീവനേകിയവനും ദൈവം മൂന്നാം ദിനം ഉയിർപ്പിച്ചവനും നമ്മിലുള്ള പ്രത്യാശയുടെ കാരണം നമ്മോട് ചോദിക്കുന്ന ഏതൊരാൾക്കും ഉത്തരം നൽകാൻ എപ്പോഴും തയ്യാറുള്ളവനുമായ ക്രിസ്തുവിൻറെ പ്രത്യാശ സ്വീകരിക്കുകയാണ് (1പത്രോസ് 3,15)” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Vivere una #Quaresima con speranza significa ricevere la speranza di Cristo che dà la sua vita sulla croce e che Dio risuscita il terzo giorno, pronti sempre a rispondere a chiunque ci domandi ragione della speranza che è in noi (1 Pt 3,15).

EN: To experience #Lent in hope means receiving the hope of Christ, who gave his life on the cross and was raised by God on the third day, and always being prepared to make a defence to anyone who calls us to account for our hope (1 Pt 3,15).

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2021, 13:30