തിരയുക

പ്രാർത്ഥനയിൽ പ്രാർത്ഥനയിൽ 

ദിനം പ്രാർത്ഥനാഭരിതമെങ്കിൽ പ്രശ്നങ്ങൾ പ്രതിബന്ധങ്ങളായി പ്രതീതമാകില്ല!

ലോക സന്തോഷ ദിനം- ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രാർത്ഥനയാൽ സ്വാഗതംചെയ്യപ്പെടുന്ന ദിനം ധൈര്യസാന്ദ്രമാകുമെന്ന് മാർപ്പാപ്പാ. 

ലോക ആനന്ദ ദിനം ആചരിക്കപ്പെട്ട ശനിയാഴ്‌ച (20/03/21) “ലോകാനന്ദദിനം” (#WorldHappinessDay) എന്ന  ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത  ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ഓരോ ദിവസത്തിൻറെയും ആരംഭം പ്രാർത്ഥനയോടെയാണെങ്കിൽ അതിനോടൊപ്പം ധൈര്യവുമുണ്ടാകും. ആയതിനാൽ, അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ ഇനി നമ്മുടെ സന്തോഷത്തിനുള്ള പ്രതിബന്ധങ്ങളായി തോന്നില്ല, പ്രത്യുത, ദൈവത്തിൻറെ അഭ്യർത്ഥനകളാണ്, അവിടന്നുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരങ്ങളാണ്” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Ogni giorno che inizia, se accolto nella #preghiera, si accompagna al coraggio, così che i problemi da affrontare non siano più intralci alla nostra #felicità, ma appelli di Dio, occasioni per il nostro incontro con Lui. #WorldHappinessDay

EN: Each day that begins, if welcomed in #prayer, is accompanied by courage, so that the problems we have to face no longer seem to be obstacles to our #happiness, but rather appeals from God, opportunities for our encounter with him. #WorldHappinessDay

 

20 March 2021, 14:39