സംഘാത്മകതയും അഭിനിവേശവും കായിക വിനോദത്തിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഘവും (Team) കളികളോടുള്ള അഭിനിവേശവും (amateur spirit) കായികവിനോദത്തിൻറെ രണ്ടു ഘടകങ്ങളാണെന്ന് മാർപ്പാപ്പാ ആവർത്തിച്ചോർമ്മിപ്പിക്കുന്നു.
ഇറ്റലിയിലെ ജേനൊവാ പട്ടണത്തിലെ ജലപ്പന്തുകളി സംഘവും (water polo) അതിൻറെ ചുമതലവഹിക്കുന്നവരുമുൾപ്പടെ മുപ്പതിലേറെപ്പേരെ വെള്ളിയാഴ്ച (12/02/21) വത്തിക്കാനിൽ സ്വീകരിച്ചവേളയിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.
സംഘവും പ്രതിഫലേച്ഛകൂടാതെ അഭിനിവേശത്തോടെ കായികവിനോദത്തിൽ ഏർപ്പെടുന്ന ഒരു ചൈതന്യവും ഇല്ലെങ്കിൽ യഥാർത്ഥ കായിക വിനോദം സാധ്യമല്ല എന്ന് പാപ്പാ വിശദീകരിച്ചു.
എല്ലാം തനിച്ചു ചെയ്യാനും സ്വന്തം പ്രതിച്ഛായ തേടാനും ഒരുവൻ ശ്രമിച്ചാൽ അവന് ഒന്നും ചെയ്യാൻ കഴിയില്ലെന്നു മാത്രല്ല ആ കളി സംഘത്തെ നശിപ്പിക്കുകയും ചെയ്യുമെന്ന് പാപ്പാ മുന്നറിയിപ്പു നല്കി.
അഭിനിവേശം ഇല്ലെങ്കിൽ യഥാർത്ഥ കായികവിനോദം ഇല്ലെന്നും കളിയിൽ സംഘാതാത്മകത വേണമെന്നും ഇവ രണ്ടും കാത്തു സൂക്ഷിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.