തിരയുക

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ ഫീദെസ്കോയുടെ (FIDESCO ) പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചാ വേളയിൽ,20/03/2021 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ ഫീദെസ്കോയുടെ (FIDESCO ) പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചാ വേളയിൽ,20/03/2021 

ഫീദേസ്കൊയുടെ പ്രവർത്തന ലക്ഷ്യം, വ്യക്തിയുടെ സമഗ്രപുരോഗതി!

ഫീദേസ്കൊ (FIDESCO) എന്ന കത്തോലിക്കാ അന്താരാഷ്ട്ര ഉപവിസംഘടനയുടെ നാല്പതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് റോമിലെത്തിയ നാലപ്ത്തിയഞ്ചോളം പ്രതിനിധികളുമായി ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (20/03/21) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാഹോദര്യത്തിൻറെ സുവിശേഷം ജീവിക്കുന്നതിലുള്ള വിസ്മയവും ആകർഷണീയതയും ഉത്സാഹവും അവികലം കാത്തുസൂക്ഷിക്കണമെന്ന് മാർപ്പാപ്പാ.

വവിധ നാടുളിൽ എല്ലാമേഖലകളിലും മത-വർഗ്ഗ-സംസ്കാരഭേദമന്യേ വികസനപ്രവർത്തനങ്ങൾനടത്തുന്ന വിശ്വാസവും സഹകരണവും എന്നർത്ഥം വരുന്ന ഫീദേസ്കൊ (FIDES - CO : faith and co-operation) എന്ന കത്തോലിക്കാ അന്താരാഷ്ട്ര ഉപവിസംഘടനയുടെ നാല്പതാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് റോമിലെത്തിയ നാലപ്ത്തിയഞ്ചോളം പ്രതിനിധികളെ ശനിയാഴ്ച (20/03/21) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

അവർ അപ്പസ്തോലന്മാരുടെ കബറിടത്തിങ്കലേക്കു നടത്തുന്ന ഈ തീർത്ഥാടനം അവരുടെ അനുദിന പ്രവർത്തനങ്ങളെ, മരിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിലുള്ള വിശ്വാസത്തിലും സഭയുടെ ദൗത്യത്തിൻറെ ഹൃദയത്തിലും കൂടുതൽ മെച്ചപ്പെട്ടരീതിയിൽ വേരുറപ്പിക്കാൻ, അവരെ സഹായിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഭാഗ്യഹീനരും, പിന്നോക്കം നില്ക്കുന്നവരും മറ്റുള്ളവരെക്കാൾ അവസരങ്ങൾ കുറവുള്ളവരുമായ  അകലങ്ങളിലെ സഹോദരീസഹോദരന്മാരെ സഹായിക്കാൻ പരിശുദ്ധാത്മാവിനാൽ പ്രേരിതരായി ഇറങ്ങിപുറപ്പെടുമ്പോൾ അവർ അപരൻറെ നന്മയാണ് അന്വേഷിക്കുന്നതെന്ന് “എവഞ്ചേലി ഗൗതിയും” (Evangelii gaudium) എന്ന തൻറെഅപ്പസ്തോലികോപദേശത്തിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ശ്ലാഘിച്ചു. 

ഒരോ മനുഷ്യവ്യക്തിയും യോഗ്യതയുള്ളവനാണെന്നും സഹോദരനൊ സഹോദരിയൊ ആണെന്നും അനുസ്മരിച്ച പാപ്പാ കരുശിൻറെ രഹസ്യം ക്രിസ്തുവിനോടൊപ്പം ചുമക്കുന്ന പാവപ്പെട്ടവനിലും പരിത്യക്തനിലും രോഗിയിലും അവിടന്ന് സന്നിഹിതാനണെന്ന് ഓർമ്മിപ്പിച്ചു. 

ഫീദേസ്കൊയുടെ (FIDESCO) പ്രവർത്തനങ്ങൾ വ്യക്തിയുടെ സമഗ്രപുരോഗതി ലക്ഷ്യം വയ്ക്കുന്നതാണെന്നും വ്യക്തിയുടെ ഭൗതികാവശ്യം മാത്രമല്ല, ധിക്ഷണാപരവും സാംസ്കാരികവും ആദ്ധ്യാത്മികവുമായ ആവശ്യങ്ങളും കണക്കിലെടുക്കുന്നുണ്ടെന്നും പാപ്പാ അനുസ്മരിച്ചു. 

 

20 March 2021, 16:37