തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ ഇറാക്കിൽ, ബാഗ്ദാദിലുള്ള അപ്പസ്തോലിക് നൺഷിയേച്ചറിൽ "സ്കോളാസ് ഒക്കുരേന്തെസിൻറെ"(SCHOLAS OCCURENTES ) യുവജനപ്രതിനിധികളുമൊത്ത് ഫ്രാൻസീസ് പാപ്പാ ഇറാക്കിൽ, ബാഗ്ദാദിലുള്ള അപ്പസ്തോലിക് നൺഷിയേച്ചറിൽ "സ്കോളാസ് ഒക്കുരേന്തെസിൻറെ"(SCHOLAS OCCURENTES ) യുവജനപ്രതിനിധികളുമൊത്ത്  (ANSA)

ഇറാക്കിൽ പാപ്പായും യുവജനങ്ങളുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച!

യുവജനങ്ങൾ ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങൾ പാപ്പായുമായി പങ്കുവച്ചു

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തങ്ങളുടെ യാത്രയിൽ വഴികാട്ടാൻ കഴിയുന്ന നക്ഷത്രങ്ങളെക്കുറിച്ചു പ്രത്യാശയുള്ളവരായിരിക്കാനും അവയെ അന്വേഷിക്കാനും പാപ്പാ യുവതയെ ആഹ്വാനം ചെയ്യുന്നു. 

തൻറെ ഇറാക്ക് സന്ദർശനത്തിൻറെ ആദ്യദിവസമായിരുന്ന വെള്ളിയാഴ്ചത്തെ (05/03/21) അവസാന ഔദ്യോഗികപരിപാടിയായിരുന്ന, സയിദാത്ത് അൽ നെജാത്തിലെ കത്തീദ്രലിൽ വച്ച് മെത്രാന്മാരും വൈദികരും സന്ന്യാസിസന്ന്യാസിനികളും വൈദികാർത്ഥികളും മതബോധകരുമൊത്തുള്ള കൂടിക്കാഴ്ച കഴിഞ്ഞ് 3 കിലോമീറ്ററിലേറെ അകലെ ബാഗ്ദാദിൽ സ്ഥിതിചെയ്യുന്ന അപ്പസ്തോലിക് നൺയേച്ചറിൽ മടങ്ങിയെത്തിയ അവസരത്തിൽ അവിടെ സന്നിഹിതരായിരുന്ന യുവജനങ്ങളുടെ ഒരു പ്രതിനിധിസംഘവുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

തൻറെ ജന്മനാടായ അർജന്തീനയിലെ ബുവെനൊസ് അയിരെസ് (Buenos Aires) അതിരൂപതയുടെ ആർച്ച്ബിഷപ്പ് ആയിരിക്കവെ കർദ്ദിനാൾ ഹൊർഹെ മാരിയൊ ബെർഗോള്യൊ (Jorge Mario Bergoglio-), ഇന്നത്തെ ഫ്രാൻസീസ് പാപ്പാ, സ്ഥാപിച്ച, അന്താരാഷ്ട്രതലത്തിൽ വ്യാപിച്ചിരിക്കുന്ന “സ്കോളാസ് ഒക്കുരേന്തെസ്” എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ നടന്ന ഒരു പരിപാടിയിൽ സംബന്ധിക്കുന്ന ചെറുപ്പക്കാരുടെ ഒരു ചെറുസംഘമായിരുന്നു പാപ്പായെ കാണാൻ നൺഷിയേച്ചറിൽ എത്തിയിരുന്നത്.

ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങൾ അവരോരോരുത്തരും പാപ്പായുമായി പങ്കുവച്ചു.

പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ്, ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

 

06 March 2021, 15:50