തിരയുക

ആസ്ത്രേലിയായിലെ ന്യൂ സൗത്ത് വെയിൽസിലെ വെള്ളപ്പൊക്കബാധിത പ്രദേശത്തിൻറെ ഒരു ദൃശ്യം! ആസ്ത്രേലിയായിലെ ന്യൂ സൗത്ത് വെയിൽസിലെ വെള്ളപ്പൊക്കബാധിത പ്രദേശത്തിൻറെ ഒരു ദൃശ്യം! 

പാപ്പായുടെ പ്രതീകാത്മക സാന്നിധ്യം വെള്ളപ്പൊക്കബാധിതരുടെ ചാരെ!

ആസ്ത്രേലലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്നവരെ പാപ്പാ അനുസ്മരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആസ്ത്രേലലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ വെള്ളപ്പൊക്കം വിതച്ച കനത്ത നാശനഷ്ടങ്ങളിൽ ക്ലേശിക്കുന്നവർക്ക് മാർപ്പാപ്പാ തൻറെ സാമീപ്യം ഉറപ്പു നല്കി. 

ബുധനാഴ്‌ച (24/03/21) വത്തിക്കാനിൽ, പേപ്പൽഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ പൊതുദർശന സന്ദേശം നൽകിയ വേളയിലാണ് ഫ്രാൻസീസ് പാപ്പാ വെള്ളപ്പൊക്കകെടുതിയനുഭവിക്കുന്നവരെ അനുസ്മരിച്ചത്.

ജനസാന്ദ്രതയേറിയ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴമൂലമുണ്ടായ ഈ പ്രളയദുരന്തം ബാധിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും, പ്രത്യേകിച്ച് പാർപ്പിടങ്ങൾ തകർന്നവരുടെയും ചാരെ താനുണ്ടെന്ന് പാപ്പാ പറഞ്ഞു. വെള്ളപ്പൊക്കം മൂലം കാണാതായവരെ തിരയുന്നവർക്കും സഹായമെത്തിക്കാൻ ശ്രമിക്കുന്നവർക്കും പാപ്പാ പ്രചോദനമേകുകയും ചെയ്തു.

നൂറുവർഷത്തിലിൊരിക്കലാണ് ഇത്തരത്തിലുള്ള ശക്തമായ മഴയുണ്ടാകുന്നതെന്ന് പ്രാദേശിക കാലാവസ്ഥ വകുപ്പ് അറിയിച്ചു. പലഭാഗത്തും 300 മില്ലീമീറ്റർ മഴലഭിച്ചു. പടിഞ്ഞാറൻ സിഡ്നിയിലെ വാറഗംബ അണക്കെട്ട് കവിഞ്ഞൊഴുകിയതായി റിപ്പോർട്ടുണ്ട്. പതിനെണ്ണായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

 

24 March 2021, 17:46