തിരയുക

ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ 21/03/2021 ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ 21/03/2021 

ചൂഷണത്തിലൂടെ സമ്പത്താർജ്ജിക്കുന്ന മാഫിയ!

പാപ്പാ: മാഫിയയ്ക്കെതിരായ പ്രവർത്തനം നവീകരിക്കുക.... മാഫിയ സംവിധാനങ്ങൾ ക്രിസ്തുവിൻറെ സുവിശേഷത്തിനു വിരുദ്ധമായ പാപത്തിൻറെ ഘടനകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാഫിയയ്ക്കെതിരെ മാർപ്പാപ്പാ ഒരിക്കൽക്കൂടി ശബ്ദമുയർത്തുന്നു.

മാഫിയയ്ക്ക് ഇരകളായ നിരപരാധികളുടെ ഓർമ്മദിനവും അവരോടുള്ള പ്രതിബദ്ധതാ ദിനവും ഇറ്റലിയിൽ  ഈ ഞായറാഴ്ച (21/03/21) ആചരിക്കപ്പെട്ടത് ഫ്രാൻസീസ് പാപ്പാ അന്ന് മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ അനുസ്മരിക്കുകയായിരുന്നു.

മഫിയകൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുണ്ടെന്നും  കോവിദ് 19 പകർച്ചവ്യാധി മുതലെടുത്ത് അഴിമതി നടത്തി അവർ സമ്പത്താർജ്ജിച്ചുകൊണ്ടിരിക്കയാണെന്നുമുള്ളവസ്തുത പാപ്പാ ചൂണ്ടിക്കാട്ടി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അവരുടെ "മരണ സംസ്കാരത്തെ" അപലപിച്ചതും, ബെനഡിക്ട് പതിനാറാമൻ അവർ "മരണത്തിൻറെ വഴികൾ" ആണെന്ന് കുറ്റപ്പെടുത്തിയതും പാപ്പാ അനുസ്മരിച്ചു.

ക്രിസ്തുവിൻറെസുവിശേഷത്തിന് വിരുദ്ധമായ പാപത്തിൻറെ ഈ ഘടനകൾ, മാഫിയ സംവിധാനങ്ങൾ, വിശ്വാസത്തെ വിഗ്രഹാരാധനയുമായി വച്ചുമാറുവെന്ന് പാപ്പാ കുറ്റപ്പെടുത്തി. മാഫിയകൾക്ക് ഇരകളായവരെ ഓർക്കാനും മാഫിയയ്ക്കെതിരായ പ്രവർത്തനം നവീകരിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 March 2021, 14:52