തിരയുക

ഫ്രാൻസീസ് പാപ്പാ ഇറാക്കിലെ ഇടയസന്ദർശനത്തിന് തന്നോടൊപ്പം കൊണ്ടു പോകുന്ന ലൊറേത്തൊ നാഥയുടെ ചിത്രം ഫ്രാൻസീസ് പാപ്പാ ഇറാക്കിലെ ഇടയസന്ദർശനത്തിന് തന്നോടൊപ്പം കൊണ്ടു പോകുന്ന ലൊറേത്തൊ നാഥയുടെ ചിത്രം 

ലൊറേത്തൊ നാഥയുടെ തിരുസ്വരൂപവും പാപ്പായ്ക്കൊപ്പം ഇറാക്കിൽ!

വ്യോമസഞ്ചാരികളുടെ സ്വർഗ്ഗീയ സംരക്ഷകയായ ലൊറേത്തൊ നാഥ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യാതനകളുടെ തീച്ചൂളയിൽ ഉരുകുന്ന ഇറാക്ക് ജനതയ്ക്ക് സാന്ത്വനവുമായി എത്തുന്ന പാപ്പായ്ക്കൊപ്പം ഇറ്റലിയിലെ ലൊറേത്തൊ നാഥയുടെ തിരുസ്വരൂപവും.

വ്യോമസഞ്ചാരികളുടെ സ്വർഗ്ഗീയ സംരക്ഷകയാണ് ലൊറോത്തൊ നാഥ. ബെനഡിക്ട് പതിനഞ്ചാമൻ പാപ്പാ 1920 മാർച്ച് 24-നാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഇറാക്ക് സന്ദർശനത്തിൽ ഫ്രാൻസീസ് പാപ്പായ്ക്കൊപ്പമുള്ള, ലൊറേത്തൊ നാഥയുടെ ഈ തിരുസ്വരൂപം, മാനവികതയിലും സഹോദര്യത്തിലും നാം വളരുന്നതിന് നമുക്ക് വാതിൽ തുറന്നുതരുന്ന പരിശുദ്ധ അമ്മയെ ഹൃദയത്തിൽ സംവഹിക്കുന്നതിനുള്ള ഒരു ക്ഷണമാണെന്ന് ലൊറേത്തൊയിലെ നാഥയുടെ ദേവാലയത്തിൻറെ ചുമതലയുള്ള ആർച്ചുബിഷപ്പ് ഫാബിയൊ ദൽ ചിൻ (Fabio Dal Cin) പ്രസ്താവിച്ചു.

പാപ്പായുടെ യാത്രയിൽ ലൊറേത്തൊ നാഥയുടെ സാന്നിധ്യം സീമാതീതം വീക്ഷിക്കുന്നതിനും സാഹോദര്യസരണിയിലൂടെ സഞ്ചരിക്കുന്നതിനുമുള്ള ഒരു ക്ഷണവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പാപ്പാ വെള്ളിയാഴ്ച (05/03/21) ആരംഭിച്ച ഇറാക്ക് സന്ദർശനം തിങ്കളാഴ്ച (08/03/21) സമാപിക്കും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 March 2021, 12:47