തിരയുക

ഫയൽ  ചിത്രം - പേപ്പൽ വസതിയിലെ കപ്പേളയിൽ... ഫയൽ ചിത്രം - പേപ്പൽ വസതിയിലെ കപ്പേളയിൽ... 

വത്തിക്കാനിൽ പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ

രാവിലെ തൈലാശീർവ്വാദ പൂജയ്ക്കു പാപ്പാ ഫ്രാൻസിസ് കാർമ്മികത്വംവഹിക്കും.

വൈകുന്നേരം തിരുവത്താഴപൂജയ്ക്ക് കർദ്ദിനാൾ സംഘത്തലവൻ, അഭിവന്ദ്യ കർദ്ദിനാൾ ബത്തീസ്താ റേ കാർമ്മികനായിരിക്കും.

ഏപ്രിൽ 1, വ്യാഴാഴ്ച രാവിലെ
പ്രാദേശിക സമയം രാവിലെ 10 മണിക്ക്
ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന്
വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ഭദ്രാസനത്തിന്‍റെ അൾത്താരയിൽ...
വിശുദ്ധ തൈലങ്ങളുടെ ആശീർവ്വാദം, ദിവ്യബലി, പൗരോഹിത്യവ്രത നവീകരണം എന്നിവ  പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.

വ്യാഴാഴ്ച വൈകുന്നേരം തിരുവത്താഴപൂജ
പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്
ഇന്ത്യയിൽ രാത്രി 9.30-ന് കർദ്ദിനാൾ സംഘത്തലവൻ,
കർദ്ദിനാൾ ബത്തീസ്താ റേ മുഖ്യകാർമ്മികത്വം വഹിക്കും.
വത്തിക്കാനിലെ പെസഹാവ്യാഴം ശുശ്രൂഷകൾ തത്സമയം
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ സംപ്രേഷണംചെയ്യപ്പെടും.
 

schedule reported by fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2021, 13:25