തിരയുക

ഈശോയുടെ കരുണയുടെ ചിത്രത്തിന്റെ മുന്നിൽ വിശുദ്ധ ഫൗസ്റ്റീനാ കോവാൽസ്ക്ക ഈശോയുടെ കരുണയുടെ ചിത്രത്തിന്റെ മുന്നിൽ വിശുദ്ധ ഫൗസ്റ്റീനാ കോവാൽസ്ക്ക  

പാപ്പാ : ഈശോയുടെ കരുണയുടെ ഉറവിടത്തിലേക്ക് മടങ്ങാം

വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ആഘോഷങ്ങളിൽ ആത്മീയമായി സംബന്ധിച്ചവരെ അഭിസംബോധന ചെയ്ത പാപ്പാ ദിവ്യകാരുണ്യ സങ്കേതത്തിൽ നടക്കുന്ന ആഘോഷത്തിൽ മാധ്യമങ്ങളിലൂടെ പങ്കെടുക്കുന്നവരോടൊപ്പം താനും പ്രാർത്ഥനയിൽ പങ്കുചേരുന്നുവെന്നും വെളിപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1931 ഫെബ്രുവരി 22 ആം തീയതി വിശുദ്ധ ഫൗസ്റ്റീനാ കോവാൽസ്ക്കയ്ക്ക് കരുണയുടെ യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ തൊണ്ണൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്ലാക്ക് രൂപതാ മെത്രാൻ പിയോറ്റർ ലിബറയ്ക്ക്  അയച്ച സന്ദേശത്തിലാണ് ഈശോയുടെ കരുണയുടെ ഉറവിടത്തിലേക്ക് മടങ്ങാമെന്ന് പാപ്പാ സൂചിപ്പിച്ചത്.

"നീ കാണുന്ന ഈ ചിത്രത്തെ യേശുവേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്ന അടികുറിപ്പോടെ വരയ്ക്കുക. ഈ ചിത്രം ആദ്യം നിങ്ങളുടെ കപ്പേളയിലും, പിന്നെ ലോകമെമ്പാടും ആരാധിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" (ഡയറി,47)എന്ന്  വിശുദ്ധ ഫൗസ്റ്റിനാ അന്ന്  ശ്രവിച്ച  ഈശോയുടെ വാക്കുകൾ താൻ ഇപ്പോൾ അനുസ്മരിക്കുന്നുവെന്നും ഈ പ്രത്യേക ആഘോഷം ഇതിനോടകം ലോകത്തിൽ അറിയപ്പെട്ടു കഴിഞ്ഞുവെന്നും എല്ലാ വിശ്വാസികളുടെയും ഹൃദയങ്ങളിൽ സജീവമായി നിലനിൽക്കുന്നുവെന്നതും തന്റെ സന്ദേശത്തിൽ പാപ്പാ സൂചിപ്പിച്ചു.

ഈ വാർഷികത്തോടനുബന്ധിച്ച് വിശുദ്ധ ഫൗസ്തീനാ തന്റെ ഡയറിയിൽ രേഖപ്പെടുത്തിയ യേശുവിന്റെ മറ്റു വചനങ്ങളെയും  ഓർമ്മിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന്  രേഖപ്പെടുത്തിയ  പാപ്പാ"എന്റെ കാരുണ്യത്തിന്റെ ഉറവിടത്തിലേക്ക് തിരിയുന്നതു വരെ മനുഷകുലത്തിനു സമാധാനം അറിയാൻ കഴിയുകയില്ല" (ഡയറി 699 ). എന്ന ഈശോയുടെ  മന്ത്രണങ്ങളെ അനുസ്മരിക്കുകയും ഈ ഉറവിടത്തിലേക്ക് തിരിയാൻ പ്രോത്സാഹിപ്പിക്കുന്നു എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

“ക്രിസ്തുവിനോടു  കരുണയുടെ ക്യപ യാചിക്കാം. അത് നമ്മെ ഗ്രസിക്കുകയും  നമ്മിൽ വ്യാപിക്കുകയും ചെയ്യട്ടെ. കൂദാശകളിൽ യേശുവിന്റെ സ്നേഹവും കരുണയും അനുഭവിക്കുകയും അവനിലേക്ക് മടങ്ങിവരാനുള്ള ധൈര്യം നമുക്ക് സിദ്ധിക്കുകയും ചെയ്യട്ടെ. നമുക്ക് യേശുവിന്റെ സാമീപ്യവും, ആർദ്രതയും അനുഭവിക്കാനും അങ്ങനെ കരുണ, ക്ഷമ,  സഹനശീലം സ്നേഹം എന്നിവയ്ക്ക് നാം കൂടുതൽ പ്രാപ്തരാകപ്പെടുവാനും ഇടയാക്കും.”പാപ്പാ വിശദീകരിച്ചു.

കരുണയുടെ അപ്പോസ്തലനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ യേശുവിന്റെ കരുണയുടെ സ്നേഹത്തിന്റെ സന്ദേശം ഭൂമിയിലെ എല്ലാ ജനങ്ങളിലേക്കും എത്തിച്ചേരണമെന്ന് ആഗ്രഹിച്ചു എന്ന് തന്റെ സന്ദേശത്തിൽ രേഖപ്പെടുത്തിയ പാപ്പാ, "കരുണയുടെ അഗ്നി ലോകത്തിലേക്ക് കൈമാറപ്പെടണം" എന്നതിനെ അദ്ദേഹം  പ്രോത്സാഹിപ്പിച്ചുവെന്നും "ദൈവ കരുണയിൽ ലോകം സമാധാനം കണ്ടെത്തുകയും, മനുഷ്യൻ സന്തോഷം കണ്ടെത്തുകയും ചെയ്യും" എന്ന  ജോൺ പോൾ രണ്ടാമന്റെ പ്രബോധനത്തെയും അനുസ്മരിച്ചു. (ക്രാക്കോവ്, ലെഗിയൂനിക്കി, ആഗസ്റ്റ് 17, 2022).

ഈശോയുടെ ഈ വെളിപ്പെടുത്തൽ പ്ലാക്ക് രൂപതയ്ക്കും കരുണയുടെ മാതാവിന്റെ സന്യാസിനി സഭയ്ക്കും, മദ്ധ്യ പോളണ്ടിൽ സ്ഥിതി ചെയ്യുന്ന പ്ലാക്ക് നഗരത്തിനും,  നമുക്കേരോരുത്തർക്കും ഒരു പ്രത്യേക വെല്ലുവിളിയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. "കരുണയുടെ  യേശുവിന്റെ അഗ്നി ലോകത്തിന് നൽകുക. എല്ലാവർക്കും നിങ്ങളുടെ മദ്ധ്യേയുള്ള അവിടുത്തെ സാന്നിധ്യത്തിന്റെ അടയാളമായിരിക്കുക" എന്ന് പാപ്പാ ആശംസിച്ചു.

കരുണയുടെ യേശു വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ 90 ആം വാർഷികം ആഘോഷിക്കുന്ന പ്ലാക്ക് രൂപതയ്ക്കും, ആഘോഷങ്ങൾക്കും, മെത്രാനും, തന്റെ അപ്പോസ്തലിക ആശിർവാദം നൽകികൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 February 2021, 14:30