തിരയുക

ഫ്രാൻസീസ് പാപ്പാ ഒരു വീഡിയൊ സന്ദേശം നല്കുന്നു (പഴയ ചിത്രം) ഫ്രാൻസീസ് പാപ്പാ ഒരു വീഡിയൊ സന്ദേശം നല്കുന്നു (പഴയ ചിത്രം) 

ഇടകലർന്ന സ്വനവും മൗനവും ഫലവത്തായ ശ്രവണം സാധ്യമാക്കുന്നു, പാപ്പാ!

റോമിൽ വ്യാഴം, വെള്ളി (4-5/02/21) ദിനങ്ങളിൽ സംഗീതത്തെ അധികരിച്ച് നാലാം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ഫ്രാൻസീസ് പാപ്പാ ഒരു വീഡിയൊ സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒരു നല്ല സംഗീതജ്ഞൻ നിശബ്ദതയുടെ, താൽക്കാലിക വിരാമത്തിൻറെ, മൂല്യത്തെക്കുറിച്ച്  അവബോധം പുലർത്തുന്നുവെന്ന് മാർപ്പാപ്പാ. 

സാസ്കാരികകാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ സമിതി വിശുദ്ധ ഗീതങ്ങൾക്കായുള്ള പൊന്തിഫിക്കൽ സ്ഥാപനത്തിൻറെയും വിശുദ്ധ ആൻസലം ആരാധനക്രമ പൊന്തിഫിക്കൽ സ്ഥാപനത്തിൻറെയും സഹരണത്തോടെ റോമിൽ വ്യാഴം, വെള്ളി (4-5/02/21) ദിനങ്ങളിൽ സംഗീതത്തെ അധികരിച്ച് സംഘടിപ്പിച്ച നാലാം അന്താരാഷ്ട്ര സമ്മേളനത്തിന് നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

സ്വനവും മൗനവും മാറിമാറി വിന്യസിക്കപ്പെടുന്നത് ഫലപ്രദമായ ശ്രവണം സാധ്യമാക്കിത്തീർക്കുന്നുവെന്നും എല്ലാവിധ സംഭാഷണങ്ങളിലും ശ്രവണം മൗലികമാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

പരസ്പരം കേൾക്കുകയെന്നത് പൊതുവായ  ഒരു വെല്ലുവിളിയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കോവിദ് 19 മഹാമാരിയുടെ ഫലമായി ഇന്ന് സംജാതമായിരിക്കുന്ന അവസ്ഥയെക്കുറിച്ച് പരാമർശിക്കുന്ന പാപ്പാ, ഇപ്പോൾ നമുക്കനുഭവപ്പെടുന്ന നിശബ്ദത ശൂന്യമാണോ അതോ നാം ശ്രവണത്തിൻറെ ഘട്ടത്തിലാണോ എന്ന് ചോദിക്കുന്നു.

സഭയുടെ സംഗീതപൈതൃകത്തെക്കുറിച്ചു പരമാർശിക്കുന്ന പാപ്പാ അത് വളരെയധികം വൈവിധ്യമാർന്നതാണെന്നും ആരാധനാക്രമത്തിനുപുറമെ, സംഗീത കച്ചേരിയിലും, വിദ്യാലയത്തിലും മതബോധനത്തിലും, നാടകവേദികളിലും സഭയുടെ സംഗീതപാരമ്പര്യം സഹായകമായിത്തീരുന്നുവെന്നും പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2021, 18:21