തിരയുക

യെമനിൽ , സൈനികർക്കിടയിൽ തോക്കേന്തിയ കുട്ടികൾ! യെമനിൽ , സൈനികർക്കിടയിൽ തോക്കേന്തിയ കുട്ടികൾ! 

കുഞ്ഞുങ്ങൾക്കു നല്കേണ്ടത് ആയുധങ്ങളല്ല, പാപ്പാ!

ഫെബ്രുവരി 12: കുട്ടികളെ സൈനികരാക്കുന്നതിനെതിരായ ലോകദിനം, പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പിഞ്ചുകരങ്ങളിൽ ആയുധങ്ങൾ വച്ചുകൊടുക്കുന്നവർ നരകുലത്തിനെതിരായ കുറ്റവാളികൾ എന്ന് മാർപ്പാപ്പാ.

കുഞ്ഞുങ്ങളെ സൈനികരാക്കുന്നതിനെതിരായ ലോകദിനം ആചരിച്ച വെള്ളിയാഴ്ച (12/02/21), “കുട്ടികൾസൈനികരല്ല” (#ChildrenNotSoldiers) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ കുറ്റപ്പെടുത്തൽ ഉള്ളത്. 

"ഭക്ഷണത്തിനും പുസ്തകങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും പകരം കുഞ്ഞുങ്ങളുടെ കൈകളിൽ ആയുധം വയ്ക്കുന്നവർ കുട്ടികൾക്കെതിരെ മാത്രമല്ല, അഖില  മാനവരാശിക്കുമെതിരെ കുറ്റകൃത്യം ചെയ്യുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

ലോകത്തിൽ 20 രാജ്യങ്ങളിലായി രണ്ടുലക്ഷത്തി അമ്പതിനായിരത്തോളം (250000) കിശോരസൈനികർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരിൽ നാല്പതു ശതമാനവും പെൺകുട്ടികളാണ്. അവർ ലൈംഗികമായി ചൂഷണപ്പെടാറുണ്ട്.

IT: Chi mette armi nelle mani dei bambini, invece di pane, libri e giocattoli, commette un crimine non solo contro i piccoli, ma contro l’intera umanità. #ChildrenNotSoldiers

EN: Those who put arms into the hands of children instead of food, books and toys commit a crime not only against the little ones, but against all of humanity. #ChildrenNotSoldiers

12 February 2021, 15:38