തിരയുക

11 സെപ്റ്റംബർ 2017, മെഡെലിനിൽ ഹോളി മാസ് ആഘോഷിക്കുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പ ധ്യാനത്തിൽ 11 സെപ്റ്റംബർ 2017, മെഡെലിനിൽ ഹോളി മാസ് ആഘോഷിക്കുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പ ധ്യാനത്തിൽ 

ധ്യാനവും മൗനപ്രാർത്ഥനയും!

രഹസ്യത്തിൽ പ്രാർത്ഥിക്കുകയും ആർദ്രസ്നേഹത്തിൻറെ പിതാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യേണ്ടത് മൗലികമാണ്, പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ധ്യാനത്തിൻറെയും മൗനപ്രാർത്ഥനയുടെയും പ്രാധാന്യം മാർപ്പാപ്പാ എടുത്തുകാട്ടുന്നു.

ശനിയാഴ്‌ച (20/02/21) “നോമ്പ്” (#Lent) എന്ന  ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത  ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ പ്രാധാന്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“നമ്മുടെ ദൗത്യത്തിൽ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും തിരഞ്ഞെടുപ്പുകളെയും പ്രകാശിപ്പിക്കുന്ന ഒരു ആന്തരികവെളിച്ചമായി പ്രത്യാശ, ധ്യാനത്തിലും മൗനപ്രാർത്ഥനയിലും നമുക്കു നല്കപ്പെടുന്നു: ആകയാൽ, രഹസ്യത്തിൽ പ്രാർത്ഥിക്കുകയും ആർദ്രസ്നേഹത്തിൻറെ പിതാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യേണ്ടത് മൗലികമാണ്, (മത്തായി 6:6)” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Nel raccoglimento e nella preghiera silenziosa, la speranza ci viene donata come luce interiore che illumina sfide e scelte della nostra missione: ecco perché è fondamentale raccogliersi per pregare e incontrare, nel segreto, il Padre della tenerezza (Mt 6,6). #Quaresima

EN: Through recollection and silent prayer, hope is given to us as interior light, illuminating the challenges and choices we face in our mission. Hence the need to pray and, in secret, to encounter the Father of tender love (Mt 6:6). #Lent

 

27 February 2021, 16:09