യേശു അവതരിപ്പിക്കുന്ന മാനസാന്തരവ്യവസ്ഥകൾ!
ഉപവാസം, പ്രാർത്ഥന, ദാനധർമ്മം എന്നിവ നമ്മുടെ മാനസാന്തരന്തിൻറെ ഉപാധികളും ആവിഷ്ക്കാരവുമാണെന്ന് മാർപ്പാപ്പാ
വെള്ളിയാഴ്ച (19/02/21), “നോമ്പുകാലം” (#Lent) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം കാണുന്നത്.
"ഉപവാസവും പ്രാർത്ഥനയും ദാനധർമ്മവും, യേശു തൻറെ പ്രഭാഷണത്തിൽ അവതരിപ്പിക്കുന്നതുപോലെ (മത്തായി 6:1-18), നമ്മുടെ പരിവർത്തനത്തിനുള്ള ഉപാധികളും അതിൻറെ ആവിഷ്ക്കാരവുമാണ് ”, എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
IT: Il digiuno, la preghiera e l’elemosina, come vengono presentati da Gesù nella sua predicazione (Mt 6,1-18), sono le condizioni e l’espressione della nostra conversione. #Quaresima
EN: Fasting, prayer and almsgiving, as preached by Jesus (cf. Mt 6:1-18), enable and express our conversion. #Lent