തിരയുക

മെച്ചപ്പെട്ടൊരു ജീവിതം തേടിയുള്ള യാത്രയിൽ ഒരു കുടിയേറ്റ കുടുംബം മെച്ചപ്പെട്ടൊരു ജീവിതം തേടിയുള്ള യാത്രയിൽ ഒരു കുടിയേറ്റ കുടുംബം 

അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായുള്ള ലോകദിന സന്ദേശ പ്രമേയം

“എന്നത്തെക്കാളും ഉപരിവിശാലമായ ഒരു “നമ്മി”ലേക്ക്”: അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായുള്ള 107-ɔ൦ ലോകദിനത്തിനുള്ള വിചിന്തന പ്രമേയം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

“എന്നത്തെക്കാളും ഉപരിവിശാലമായ ഒരു “നമ്മി”ലേക്ക്”  (Towards an ever wider “we”) എന്ന വിചിന്തന പ്രമേയം മാർപ്പാപ്പാ, അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായുള്ള 107-ɔ൦ ലോകദിനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നു.

ഇക്കൊല്ലം സെപ്റ്റമ്പർ 26-ന് ഞായറാഴ്‌ച ആചരിക്കുന്ന  ഈ ദിനത്തിനുള്ള പ്രസ്തുത പ്രമേയം ശനിയാഴ്‌ച (27/02/21)യാണ് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ പരസ്യപ്പെടുത്തിയത്. 

അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായുള്ള 107-ɔ൦ ലോകദിനത്തിനായി പാപ്പാ നല്കുന്ന സന്ദേശം ഈ പ്രമേയത്തിൽ കേന്ദ്രീകൃതമായിരിക്കുമെന്നും ആറു ഉപശീർഷകങ്ങളായി തിരിക്കുന്ന ഈ സന്ദേശം സകലരെയും ഉൾക്കൊള്ളുന്നതും വൈവിധ്യത്തിൽ കൂട്ടായ്മ ഒരുക്കാൻ പ്രാപ്തവുമായ ഒരു സഭയിലൂടെ മാനവകുടുംബം മുഴുവനോടും കരുതൽ കാട്ടേണ്ടതിൻറെ പ്രാധാന്യം എടുത്തുകാട്ടുമെന്നും പത്രക്കുറിപ്പിൽ കാണുന്നു.

പൊതുവായ കുടുംബത്തിൻറെ പരിപാലനമായി ഭവിക്കുന്ന  പൊതുഭവനസംരക്ഷണത്തിന് സവിശേഷ ശ്രദ്ധ നല്കുന്നതായിരിക്കും ഈ സന്ദേശം.

 

27 February 2021, 15:47