തിരയുക

ഈശോ ദർശനം നല്കിയതിന്‍റെ 90-Ɔο വാർഷികം  ഈശോ ദർശനം നല്കിയതിന്‍റെ 90-Ɔο വാർഷികം  

ദൈവിക കാരുണ്യഭക്തിയുടെ ജൂബിലിവർഷം

ഫെബ്രുവരി 21 ഞായറാഴ്ച - വിശുദ്ധ ഫൗസ്തിന ക്വവാത്സ്കയ്ക്ക് ഈശോ ദർശനം നല്കിയതിന്‍റെ 90-Ɔο വാർഷികം

ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നടന്ന ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിലാണ് ദൈവിക കാരുണ്യത്തിന്‍റെ ദർശന വാർഷികത്തെക്കുറിച്ച് പാപ്പാ ഫ്രാൻസിസ് പ്രസ്താവിച്ചത്.

“തൊണ്ണൂറു വർഷങ്ങൾക്കുമുൻപ് വിശുദ്ധ ഫൗസ്തീന കൊവാൽസ്കയ്ക്ക് യേശു പ്രത്യക്ഷപ്പെട്ട പോളണ്ടിലെ പ്വാസ്കിലുള്ള തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് ഇന്ന് എന്‍റെ ചിന്തകൾ പോവുകയാണ്. ഇവിടെവച്ചാണ് ദൈവികകാരുണ്യത്തിന്‍റെ പ്രത്യേക സന്ദേശം യേശു അവളെ ഭരമേല്പിച്ചത്.”


ഇംഗ്ലിഷിലും മറ്റു വിവിധ 9 ഭാഷകളിലുമായി പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Today my thoughts go to the Shrine of Płock, in Poland, where ninety years ago the Lord Jesus manifested himself to Saint Faustina Kowalska, entrusting her with a special message of Divine Mercy.
 

translation : fr william nellikal 

21 February 2021, 16:43