തിരയുക

ഇനിയെന്ത് ? കടുത്ത ജീവിതയാത്രയ്ക്കു മുന്നിൽ- സഹായഹസ്തം നീളുമോ? ഇനിയെന്ത് ? കടുത്ത ജീവിതയാത്രയ്ക്കു മുന്നിൽ- സഹായഹസ്തം നീളുമോ? 

കാരുണ്യപ്രവൃത്തികളിൽ വെളിപ്പെടുന്ന ദൈവം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാം ചെയ്യുന്ന ഒരോ ശുശ്രൂഷയിലും ദൈവം സ്വയം വെളിപ്പെടുത്തുന്നുവെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്ച (15/01/21)   കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

"നാം ചെയ്യുന്ന ഒരോ സേവനത്തിലും, ഒരോ കാരുണ്യപ്രവർത്തിയിലും ദൈവം ആവിഷ്കൃതനാകുകയും ലോകത്തെ ഉറ്റു നോക്കുകയും ചെയ്യുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വ്യാഴാഴ്‌ച (14/01/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിൽ പാപ്പാ ഇപ്രകാരം അനുസ്മരിപ്പിക്കുന്നു:

“ദൈവം ലോകത്തിലെ തിന്മയെ ഏറ്റെടുത്തുകൊണ്ട് അതിനെ ജയിക്കുന്നു. ഇപ്രകാരം തന്നെ നമുക്കും അപരനെ ഉയർത്താൻ സാധിക്കും. വിധിച്ചുകൊണ്ടും എന്തു ചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ടുമല്ല, പ്രത്യുത, അയൽക്കാരനാകുകയും അപരൻറെ വേദനയിൽ പങ്കുചേരുകയും ദൈവസ്നേഹം പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടാണ് അതു ചെയ്യുക” എന്നാണ് പാപ്പാ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

IT: In ogni gesto di servizio, in ogni opera di #misericordia che compiamo, Dio si manifesta e posa il suo sguardo sul mondo.

EN: In each act of service, in every work of #mercy we perform, God manifests Himself; God sets His gaze upon the world.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2021, 14:03