തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (AFP or licensors)

പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ!

സുവിശേഷവത്ക്കരണത്തെയും മനുഷ്യ ജീവനെയും കുറിച്ച് പാപ്പാ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവ് നാമോരോരുത്തരുമായും സൗഹൃദ സംഭാഷണത്തിലേർപ്പെടാൻ തീവ്രമായി അഭിലഷിക്കുന്നുവെന്ന് മാർപ്പാപ്പാ.

ഇക്കൊല്ലത്തെ പ്രേഷിതദിനത്തിനുള്ള തൻറെ സന്ദേശം പരസ്യപ്പെടുത്തിയ വെള്ളിയാഴ്ച (22/01/21) പ്രസ്തുത സന്ദേശത്തിൽ നിന്ന് അടർത്തിയെടുത്തു   കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്. 

"എല്ലാവരെയും വിളിക്കാനും അവരായിരിക്കുന്ന അവസ്ഥയിൽ അവരുമായി സൗഹൃദസംഭാഷണത്തിൽ ഏർപ്പെടാനുമുള്ള കർത്താവിൻറെ തീവ്രാഭിലാഷത്തിൽ നിന്നാണ് സുവിശേഷവത്ക്കരണ ചരിത്രത്തിൻറെ തുടക്കം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച തന്നെ പാപ്പാ മറ്റൊരു സന്ദേശവും ട്വിറ്ററിൽ കുറിച്ചു.

“ജീവൻറെ സംസ്കൃതിയാണ് ക്രൈസ്തവർ സകലരുമായി പങ്കുവയ്ക്കാൻ അഭിലഷിക്കുന്ന പൈതൃകം. അദ്വിതീയവും അനാവൃത്തവുമായ ഓരോ മനുഷ്യജീവനും അമൂല്യമാണ്. ഇത് വചനപ്രവൃത്തികളിലൂടെ ധൈര്യത്തോടെ  സദാ നവീനതയോടെ പ്രഘോഷിക്കണം” എന്നാണ് പാപ്പായുടെ രണ്ടാമത്തെ ട്വിറ്റർ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

29 January 2021, 16:14