ഉദാരമതികളും സഹായസന്നദ്ധതയുള്ളവരുമാകുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉദാരമതികളും സഹായസന്നദ്ധതയുള്ളവരുമായിരിക്കാൻ ഉണ്ണിയേശു നമ്മെ വിളിക്കുന്നുവെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
വെള്ളിയാഴ്ച (08/01/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
"പ്രത്യേകിച്ച്, ദുർബ്ബലരും രോഗികളും തൊഴിൽരഹിതരും ദുരിതമനുഭവിക്കുന്നവരുമായവരോട് ഉദാരമതികളും ഐക്യദാർഢ്യം ഉള്ളവരും അവരെ സഹായിക്കാൻ സന്നദ്ധതയുള്ളവരുമായിരിക്കാൻ ബത്ലഹേമിലെ ഉണ്ണിയേശു നമ്മെ സഹായിക്കട്ടെ” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
IT: Il Bambino di Betlemme ci aiuti allora ad essere disponibili, generosi e solidali, specialmente verso le persone più fragili, i malati e quanti in questo tempo si sono trovati senza lavoro o sono in gravi difficoltà.
EN: May the Child of Bethlehem help us, then, to be generous, supportive and helpful, especially towards those who are vulnerable, the sick, those unemployed or experiencing hardship.