തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പായുടെ പുതുവത്സരാശംസകൾ 2021!

ഫ്രാൻസീസ് പാപ്പായുടെ പുത്തനാണ്ടിലെ പ്രഥമ ട്വിറ്റർസന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പാ എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നു.

പുതുവത്സരദനത്തിൽ, വെള്ളിയാഴ്ച (01/01/21)   കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ പുത്തനാണ്ടിൻറെ മംഗളങ്ങൾ ആശംസിച്ചിരിക്കുന്നത്.

"സഹോദര്യത്തിൻറെയും നീതിയുടെയും സമാധാനത്തിൻറെയും സരണിയിൽ മുന്നേറുന്നതിന് മാനവരാശിക്ക് കഴിയുന്നതിന് എല്ലാവർക്കും എൻറെ ആശംസകൾ” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വർഷാന്ത്യദിനത്തിൽ, വ്യാഴാഴ്ച (31/12/20) പാപ്പാ ട്വിറ്ററിൽ പങ്കുവച്ച ആശയങ്ങളിൽ ഒന്ന് സാഹോദര്യ സ്നേഹത്തെക്കുറിച്ചായിരുന്നു.

പാപ്പാ കുറിച്ചത് ഇപ്രകാരമായിരുന്നു: 

“ദൈവത്തിന് ഏറ്റം സംപ്രീതമായ ആശിസ്സും സ്തുതിയും സാഹോദര്യ സ്നേഹമാണ്. അതുകൊണ്ടാണ് നാം ദൈവത്തെ സ്തുതിക്കുന്നത്. എന്തെന്നാൽ, ഭൂമിയിൽ അനുദിനം നിറവേറ്റപ്പെടുന്ന സകല നന്മയുടെയും ഉറവിടം, ആത്യന്തികമായി, ദൈവമാണെന്ന് നാം വിശ്വസിക്കുകയും അറിയുകയും ചെയ്യുന്നു,”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

 

01 January 2021, 16:33