തിരയുക

മരിച്ച ലാസറിനെ ഉയിർപ്പിക്കുന്ന യേശു! മരിച്ച ലാസറിനെ ഉയിർപ്പിക്കുന്ന യേശു! 

നാം ആയിരിക്കുന്നതു പോലെ നമ്മെ സ്നേഹിക്കുന്ന യേശു!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാം എവിടെയാണൊ അവിടെ കർത്താവ് നമ്മെ തേടിവരുന്നുവെന്ന് മാർപ്പാപ്പാ.

ശനിയാഴ്ച (30/01/21) കണ്ണിചേർത്ത  ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ കർത്താവിന് നമ്മോടുള്ള സ്നേഹത്തെയും കരുതലിനെയുംകുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

“നാം എവിടെ ആയിരിക്കുന്നവൊ അവിടെ കർത്താവ് നമ്മെ അന്വേഷിക്കുകയും, നാം ആയിരിക്കുന്നതു പോലെതന്നെ നമ്മെ സ്നേഹിക്കുകയും നമ്മോടൊപ്പം ക്ഷമയോടെ സഞ്ചരിക്കുകയും ചെയ്യുന്നു. തൻറെ വചനത്താൽ നമ്മെ പരിവർത്തനം ചെയ്യാനും, നാം നമ്മുടെ ജീവിതം പൂർണ്ണമായി ജീവിക്കുന്നതിനും തന്നെ അനുഗമിച്ച് ആഴത്തിലേക്ക് നീങ്ങുന്നതിനും വേണ്ടി നമ്മെ ക്ഷണിക്കാനും അവിടന്ന് ആഗ്രഹിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.   

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Il Signore ci cerca dove siamo, ci ama come siamo e con pazienza accompagna i nostri passi. Con la sua Parola vuole farci cambiare rotta, perché smettiamo di vivacchiare e prendiamo il largo dietro a Lui.

EN: The Lord looks for us where we are, he loves us as we are, and he patiently walks by our side. With his word, he wants to change us, to invite us to live fuller lives and to put out into the deep together with him.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 January 2021, 13:30