തിരയുക

പ്രതിസന്ധിയിലുഴലുന്ന വെനെസ്വേലയിൽ നിന്നുള്ള ഒരു ദൃശ്യം പ്രതിസന്ധിയിലുഴലുന്ന വെനെസ്വേലയിൽ നിന്നുള്ള ഒരു ദൃശ്യം 

വെനെസ്വേലയ്ക്ക് പാപ്പായുടെ സാന്ത്വന സന്ദേശം!

ഫ്രാൻസീസ് പാപ്പാ വെനെസ്വേലയിലെ ജനങ്ങൾക്ക് സാന്ത്വനം പകരുകയും തൻറെ സാമീപ്യം ഉറപ്പുനല്കുകയും ചെയ്യുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കെ അമേരിക്കൻ നാടായ വെനെസ്വേലയിൽ കോവിദ് 19 മഹാമാരിയും ശക്തന്മാരുടെ ഔദ്ധത്യവും വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ചാരെ താനുണ്ടെന്ന് മാർപ്പാപ്പാ ആവർത്തിച്ചുറപ്പു നല്കുന്നു.

വെനെസ്വേലയിലെ മേരിദ അതിരൂപതയുടെ അദ്ധ്യക്ഷനും കരാക്കാസ് അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ കർദ്ദിനാൾ ബൽത്തത്സാർ എൻറീക് പോറസ് കർദോത്സൊയ്ക്ക് (Baltazar Enrique Porras Cardozo) അദ്ദേഹത്തിൻറെ നാമഹേതുകതിരുന്നാൾ ദിനമായിരുന്ന ജനുവരി 6-ന് അയച്ച സന്ദേശ ത്തിലാണ് ഫ്രാൻസീസ് പാപ്പാ വെനെസ്വേലയിലെ ജനങ്ങൾക്ക് സാന്ത്വനം പകരുന്നതും തൻറെ സാമീപ്യം ഉറപ്പുനല്കിയിരിക്കുന്നതും.

ഇക്കഴിഞ്ഞ വർഷങ്ങളിൽ അന്നാട്ടിലുണ്ടായ കടുത്ത മാനവിക സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയെ ഇപ്പോൾ കോവിദ് 19 മഹാമാരി കൂടുതൽ വഷളാക്കിയിരിക്കയാണ്.

സഹനത്തിലൂടെ കടന്നു പോകുന്ന വെനെസ്വേലയിലെ ജനങ്ങൾക്ക് ദൈവം ശക്തിയും സകലവും തുറന്നു പറയാനുള്ള ആത്മാർത്ഥതയും പ്രദാനം ചെയ്യട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുന്നു.

ലോകത്തെ മൂടിയിരിക്കുന്ന ഇരുളിനെ തോല്പിക്കുന്ന വെളിച്ചമായ ദൈവത്തിൻറെ ആവിഷ്ക്കാര ദിനത്തിൽ പാപ്പാ കർദ്ദിനാൾ ബൽത്തത്സാറിന് നാമഹേതുകത്തിരുന്നാൾ ആശംസകൾ നേരുകയും അദ്ദേഹത്തിൻറെ സഭാശുശ്രൂഷയ്ക്കും അദ്ദേഹത്തിനും വേണ്ടി ദൈവസഹായം പ്രാർത്ഥിക്കുകയും ചെയ്തു.

പാപ്പായ്ക്കൊപ്പം വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും കർദ്ദിനാൾ ബൽത്തത്സാറിന് ആശംസകൾ നേർന്നു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2021, 15:25