തിരയുക

ഫ്രാൻസീസ് പാപ്പാ അവതാരിക എഴുതിയ "പരദൂഷണമരുത്" എന്ന പുസ്തകത്തിൻറെ പുറം താൾ ഫ്രാൻസീസ് പാപ്പാ അവതാരിക എഴുതിയ "പരദൂഷണമരുത്" എന്ന പുസ്തകത്തിൻറെ പുറം താൾ 

മൗനം, ദൈവസ്വന ശ്രവണോപാധിയെന്ന് മാർപ്പാപ്പാ!

“നിശബ്ദതയിൽ നിന്നു തുടങ്ങി ഒരുവൻ പരസ്നേഹത്തിൽ എത്തിച്ചേരുന്നു”

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മൗനം ദൈവത്തിൻറെയും സ്നേഹത്തിൻറെയും ഭാഷയാണെന്ന് മാർപ്പാപ്പാ.

കപ്പൂച്ചിൻ സമൂഹാംഗവും ഗ്രന്ഥ രചയിതാവുമായ എമിലിയാനൊ അന്തെനൂച്ചിയുടെ (Emiliano Antenucci) “പരദൂഷണമരുത്” (“Non sparlare degli altri”) എന്ന പുസ്തകത്തിൻറെ പുതിയ പതിപ്പിൻറെ അവതാരികയിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

വാക്കുകൾ “ചുംബനങ്ങളോ” “കഠാരകളോ” ആയിത്തീരാമെന്ന് പാപ്പാ പറയുന്നു.

“നിശബ്ദതയിൽ നിന്നു തുടങ്ങി ഒരുവൻ പരസ്നേഹത്തിൽ എത്തിച്ചേരുന്നു” എന്ന് പാപ്പാ വിശുദ്ധ മദർ തെരേസയെ ഉദ്ധരിച്ചുകൊണ്ട് അവതാരികയിൽ കുറിക്കുന്നു.

പരദൂഷണം ദൈവശാസ്ത്രവീക്ഷണത്തിലും പത്തുകല്പനകളുടെ വെളിച്ചത്തിലും, നമ്മിലുള്ള സൗകുമാര്യത്തിൻറെ രൂപത്തെ വികലമാക്കുന്ന പ്രവർത്തിയാണെന്ന് പാപ്പാ വിശദീകരിക്കുന്നുവെന്ന് ഗ്രന്ഥകർത്താവായ കപ്പുച്ചിൻ വൈദികൻ എമിലിയാനൊ അന്തെനൂച്ചി വത്തിക്കാൻറെ വാർത്താ വിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ വിശദീകരിച്ചു.

നമ്മുടെ ഉള്ളിൽ സംസാരിക്കുന്ന ദൈവത്തിൻറെ നിസ്വനം ശ്രവിക്കാനുള്ള ഉപകരണമാണ് മൗനം എന്ന് അദ്ദേഹം “ദൈവത്തിൻറെ ഭാഷയാണ് നിശബ്ദത” എന്ന പാപ്പായുടെ ഉദ്ബോധനത്തിന്, ഏലിയാ പ്രവാചകൻറെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് വിശദീകരണം നല്കി.  

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2021, 15:45