തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ കുരിശുരൂപത്തിന്നു മുന്നിൽ, പ്രാർത്ഥനയിൽ. 2018 മാർച്ച് 17-ന് ഇറ്റലിയിലെ പിയെത്രെൽച്ചീനയിൽ വിശുദ്ധ പാദ്രെ പീയൊയുടെ പുണ്യിയടങ്ങൾ സന്ദർശിച്ച വേളയിൽ അവിടെ  വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ കപ്പേളയിൽ ഫ്രാൻസീസ് പാപ്പാ കുരിശുരൂപത്തിന്നു മുന്നിൽ, പ്രാർത്ഥനയിൽ. 2018 മാർച്ച് 17-ന് ഇറ്റലിയിലെ പിയെത്രെൽച്ചീനയിൽ വിശുദ്ധ പാദ്രെ പീയൊയുടെ പുണ്യിയടങ്ങൾ സന്ദർശിച്ച വേളയിൽ അവിടെ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ കപ്പേളയിൽ  (ANSA)

കർത്താവിൽ നിന്ന് ഊർജ്ജം സ്വീകരിക്കുക, പാപ്പാ യുവതയോട്!

സമാധാനത്തിൻറെയും സ്നേഹത്തിൻറെയും സാക്ഷികളാകണം നമ്മൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവിതയാത്രയിൽ മുന്നേറുന്നതിന് കർത്താവിൽ നിന്ന് ശക്തിയാർജ്ജിക്കണമെന്ന് മാർപ്പാപ്പാ.

ജനുവരി 13-ന് ബുധനാഴ്ച (13/01/21) വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിലിരുന്ന്, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നടത്തിയ പൊതുദർശന പ്രഭാഷണാനന്തരം ഫ്രാൻസീസ് പാപ്പാ വിവിധ ഭാഷാക്കാരെ സംബോധന ചെയ്യവേ യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്യുകയായിരുന്നു.

മുന്നോട്ടു പോകാനും സമാധാനത്തിൻറെയും സ്നേഹത്തിൻറെയും സാക്ഷികളാകാനും കഴിയേണ്ടതിന് അനുദിനം കർത്താവിൽ നിന്ന് ശക്തിയാർജ്ജിക്കണമെന്ന് പാപ്പാ അവർക്ക് പ്രചോദനം പകർന്നു.

 

14 January 2021, 10:43