താഴ്മയില്‍ നമ്മോടൊത്തു വസിച്ച സ്നേഹധനനായ ദൈവം
ജനുവരി 5-Ɔο തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ കണ്ണിചേര്‍ത്ത ഒറ്റവരിചിന്ത :
“ഉണ്ണിയേശുവില്‍ ദൈവം തന്നെത്തന്നെ സ്നേഹധനനും നന്മസമ്പൂര്‍ണ്ണനുമായി നമുക്കു വെളിപ്പെടുത്തി തന്നു. അങ്ങനെയുള്ളൊരു ദൈവത്തെ നമുക്കു സത്യമായും പൂര്‍ണ്ണഹൃദയത്തോടെയും സ്നേഹിക്കാം.”
ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.
In the Child Jesus, God shows Himself to be lovable, full of goodness and gentleness. We can truly love a God like that with all our hearts.
translation : fr william nellikal
05 January 2021, 12:46