തിരയുക

പ്രാര്‍ത്ഥന ജീവിതത്തിന്‍റെ കേന്ദ്രമാവണം

ഡിസംബര്‍ 2020 – പ്രാര്‍ത്ഥനാനിയോഗം : സഭയുടെ പ്രേഷിത ദൗത്യത്തിന്‍റെ കേന്ദ്രം പ്രാര്‍ത്ഥനയാണ്.

1. പിതാവുമായുള്ള സംവാദത്തില്‍ പ്രവേശിക്കുവാന്‍ നമുക്ക് ലഭിച്ചിരിക്കുന്ന താക്കോലാണ് പ്രാര്‍ത്ഥന.

2. സുവിശേഷത്തിലെ ഒരു ചെറിയ ഭാഗം വായിക്കുമ്പോള്‍ യേശു നമ്മോടു സംസാരിക്കുന്നു. നാം അവിടുത്തെ ശ്രവിക്കുകയും അവിടുത്തോടു മറുപടി പറയുകയും ചെയ്യുന്നു.

3. ദൈവവുമായുള്ള ഈ സംവാദമാണ് പ്രാര്‍ത്ഥന.

4. പ്രാര്‍ത്ഥനയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നു.

5. അത് ഹൃദയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു.

6. പ്രാര്‍ത്ഥിക്കുമ്പോള്‍ അതു നമ്മുടെ ഹൃദയാന്തരാളത്തില്‍ മാറ്റമുണ്ടാകുന്നു.

7. പ്രാര്‍ത്ഥനയില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ പലകാര്യങ്ങളും നടക്കാതെ വരുന്നു.

8. അതിനാല്‍ ദൈവവചനവും പ്രാര്‍ത്ഥനാജീവിതവും വഴി യേശുവുമായുള്ള വ്യക്തിബന്ധത്തെ പരിപോഷിപ്പിക്കേണ്ടതാണ്.

9. നിശബ്ദതയില്‍ പരസ്പരം ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കാം!
 

malayalam subtitles  : fr william nellikal 
 

22 December 2020, 11:03