തിരയുക

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ മുട്ടിൽ നിന്നു പ്രാർത്ഥിക്കുന്ന ഏതാനും തീർത്ഥാടകർ! വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ മുട്ടിൽ നിന്നു പ്രാർത്ഥിക്കുന്ന ഏതാനും തീർത്ഥാടകർ! 

കർത്താവേ, പ്രാർത്ഥിക്കാനുള്ള ആഗ്രഹം ഉളവാക്കേണമേ!

ഫ്രാൻസീസ് പാപ്പായുടെ ചില ട്വിറ്റർ സന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സംഭ്രാന്ത ഹൃദയങ്ങളെ ജാഗ്രതയാർന്നവയാക്കുന്നതിനായി പാപ്പാ പ്രാർത്ഥിക്കുന്നു.

വെള്ളിയാഴ്ച (04/12/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രാർത്ഥനയുള്ളത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

"കർത്താവായ യേശുവേ, വന്നാലും, ഞങ്ങളുടെ ഏകാഗ്രതരഹിതമായ ഹൃദയങ്ങളെ ജാഗ്രതയുള്ളവയാക്കുക: പ്രാർത്ഥാഭിലാഷവും സ്നേഹിക്കേണ്ടതിൻറെ ആവശ്യകതയും ഞങ്ങളിലുളവാക്കുക ” .

IT: Vieni, Signore Gesù, rendi vigili i nostri cuori distratti: facci sentire il desiderio di pregare e il bisogno di amare.

EN: Come, Lord Jesus, make our distracted hearts watchful. Awaken within us the desire to pray and the need to love.

മൂന്നാം തീയതി വ്യാഴാഴ്ച കുറിച്ച ട്വിറ്റർ സന്ദേശങ്ങളിൽ ഒന്നിൽ പാപ്പാ, ആരും അവഗണനാ പാത്രമാകാതിരിക്കേണ്ടതിന് ഉൾച്ചേർക്കലിൻറെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

അംഗവൈകല്യമുള്ളവർക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിച്ച ഡിസമ്പർ 3-ന് വ്യാഴാഴ്ച (03/12/20) ഫ്രാൻസീസ് പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശങ്ങളിൽ, “ഐഡിപിഡി” (#IDPD)(International Day of Persons with Disabilities) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത സന്ദേശത്തിലാണ് സാകല്യസംസ്കൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

“ആരും, വിശിഷ്യ, ഏറ്റം ആവശ്യത്തിലിരിക്കുന്നവർ പുറംന്തള്ളപ്പെടാതിരിക്കേണ്ടതിന്, പൗരസ്ഥാപനങ്ങളുടെ പരിപാടികളും സംരംഭങ്ങളും പടുത്തുയർത്തേണ്ടത് ഉൾച്ചേർക്കൽ എന്ന “പാറ” മേൽ ആയിരിക്കണം. #IDPD” എന്നാണ് പാപ്പാ കുറിച്ചത്.

അന്നു തന്നെ പാപ്പാ ഇതേ ഹാഷ്ടാഗോടുകൂടി കണ്ണി ചേർത്ത മറ്റൊരു ട്വിറ്റർ സന്ദേശം ഇപ്രകാരമായിരുന്നു:

“നമ്മുടെ സമൂഹത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നതിന് ഏറ്റം ദുർബ്ബലരെ ഉൾച്ചേർക്കുന്ന പ്രക്രിയയിൽ അവരുടെ സജീവ പങ്കാളിത്ത പരിപോഷണവും അടങ്ങിയിരിക്കണം. #IDPD”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2020, 16:20