തിരയുക

വിശുദ്ധ യൗസേപ്പിതാവിൻറെ ഒരു കണ്ണാടി വർണ്ണച്ചിത്രം! വിശുദ്ധ യൗസേപ്പിതാവിൻറെ ഒരു കണ്ണാടി വർണ്ണച്ചിത്രം! 

ദൈവഹിതം നിറവേറ്റാൻ വിശുദ്ധ യൗസേപ്പിൽ നിന്നു പഠിക്കുക!|

യേശുവും മറിയവും എന്നീ അമൂല്യ നിധികൾ ദൈവം ഭരമേല്പിച്ച വിശുദ്ധ യൗസേപ്പിതാവിനെ സഭയുടെ സ്വർഗ്ഗീയ സംരക്ഷകനായി പ്രഖ്യാപിച്ചിട്ട് 150 വർഷം പിന്നിടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭയെ സംരക്ഷിക്കുന്നതിന് വിശുദ്ധ യൗസേപ്പിതാവിൻറെ മാദ്ധ്യസ്ഥ്യം തേടാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

വിശുദ്ധ യൗസേപ്പിനെ സാർവ്വത്രിക സഭയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിൻറെ നൂറ്റിയമ്പതാം വാർഷികത്തോടനുബന്ധിച്ച് അമലോത്ഭവത്തിരുന്നാൾ ദിനമായിരുന്ന ഇക്കഴിഞ്ഞ എട്ടാം തീയതി ചൊവ്വാഴ്ച (08/12/20), “പിതൃഹൃദയം” (Patris corde) എന്ന ശീർഷകത്തിൽ ഒരു അപ്പസ്തോലിക ലേഖനം താൻ പുറപ്പെടുവിച്ചത് ഫ്രാൻസീസ് പാപ്പാ ഒമ്പതാം തീയിതി ബുധനാഴ്ച (09/12/20) നല്കിയ പൊതുദർശന സന്ദേശത്തിൽ അനുസ്മരിക്കുകയായിരുന്നു.

ദൈവഹിതം എളിമയോടെ നിറവേറ്റുന്നതെങ്ങിനെയെന്ന് വിശുദ്ധ യൗസേപ്പിൽ നിന്നു നമ്മൾ പഠിക്കണമെന്ന് പാപ്പാ തദ്ദവസരത്തിൽ ഓർമ്മിപ്പിച്ചു.

യേശുവും മറിയവുമാകുന്ന അമൂല്യ നിധികൾ തന്നെ ഭരമേല്പിച്ച ദൈവത്തോട് യൗസേപ്പിതാവ് ഒരു പിതാവിൻറെ ഹൃദയത്തോടെ, വിശ്വാസത്തോടും ധീരതയോടും ആർദ്രതയോടും കൂടി പൂർണ്ണമായി പ്രത്യുത്തരിച്ചുവെന്ന് പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 December 2020, 08:32