തിരയുക

 റോമന്‍ കൂരിയയിലെ അംഗങ്ങള്‍ക്ക്  പാപ്പാ  ക്രിസ്തുമസ് സന്ദേശം നല്കിയപ്പോള്‍  21-12-2020. റോമന്‍ കൂരിയയിലെ അംഗങ്ങള്‍ക്ക് പാപ്പാ ക്രിസ്തുമസ് സന്ദേശം നല്കിയപ്പോള്‍ 21-12-2020. 

ക്രിസ്തുമസ്ക്കാലത്തെ സല്‍പ്രവൃത്തിയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്

ഡിസംബര്‍ 20-ന് ട്വിറ്ററില്‍ പങ്കുവച്ച സന്ദേശം :

ത്രികാല പ്രാര്‍ത്ഥനയിലെ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്ത .

“ക്ലേശകരമായ ഈ കാലയളവില്‍ ചെയ്യാവുന്ന നന്മയില്‍നിന്നും നമ്മെ പിന്‍തിരിപ്പിക്കുന്ന മഹാമാരിയെക്കുറിച്ച് പരാതി പറയുന്നതിനു പകരം, നമ്മിലും എളിയവരെ സഹായിക്കുവാന്‍ പരിശ്രമിക്കാം : നമ്മുടെ സുഹൃത്തുക്കള്‍ക്കും നമുക്കുമായി വാങ്ങുന്ന എണ്ണമറ്റ സമ്മാനങ്ങളല്ല, മറിച്ച് ആരും ഓര്‍ക്കുവാന്‍ പോലുമില്ലാത്ത ഒരാള്‍ക്കു ചെയ്യുന്ന നന്മയാണ് സല്‍പ്രവൃത്തി.” #ത്രികാല പ്രാര്‍ത്ഥന

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Instead of complaining in these difficult times about what the pandemic prevents us from doing, let us do something for someone who has less: not the umpteenth gift for ourselves and our friends, but for a person in need whom no-one thinks of! #Angelus

translation : fr william nellikal 
 

21 December 2020, 11:40