ആഗോള ശിശുദിനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഓരോ പൈതലിനെയും നാം സ്വാഗതം ചെയ്യണമെന്ന് മാർപ്പാപ്പാ ഓർമ്മപ്പെടുത്തുന്നു.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം നവമ്പർ 20-ന് ആചരിക്കുന്ന ആഗോള ശിശുദിനത്തോടനുബന്ധിച്ച്, അന്ന്, അതായത് വെള്ളിയാഴ്ച (20/11/20) “ലോകശിശുദിനം” (#WorldChildrensDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ കുഞ്ഞുങ്ങളോടുണ്ടായിരിക്കേണ്ട കരുതലിൻറെ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.
പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:
"അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ഒരോ കുഞ്ഞിനെയും സ്വാഗതം ചെയ്യുകയും പരിപാലിക്കുകയും സാഹായിക്കുയും സംരക്ഷിക്കുകയും ചെയ്യണം”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
1954-ലാണ് ലോക ശിശു ദിനം ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയത്.
കുട്ടികളുടെ അന്താരാഷ്ട്ര കൂട്ടായ്മ, അവബോധം അവരുടെ സുസ്ഥിതി എന്നിവ വർദ്ധമാനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അനുവർഷം നവമ്പർ 20-ന് ഈ ദിനം ആചരിക്കുന്നത്.
കുട്ടികളുടെ അവകാശ പ്രഖ്യാപനം (Declaration of the Rights of the Child) ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 1959-ലും കുട്ടികളുടെ അവാകശ ഉടമ്പടി ( Convention on the Rights of the Child) 1989-ലും അംഗീകരിച്ച ദിനം കൂടിയാണ് നവമ്പർ 20.
IT: Ogni bambino ha bisogno di essere accolto e difeso, aiutato e protetto, fin dal grembo materno. #WorldChildrensDay
EN: Every child needs to be welcomed and defended, helped and protected, from the moment of their conception. #WorldChildrensDay