സാധുജന സേവനം !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദരിദ്രനെ സേവിക്കുമ്പോൾ നമ്മുടെ പ്രാർത്ഥന അതിൻറെ ലക്ഷ്യം കൈവരിക്കുന്നുവെന്ന് മാർപ്പാപ്പാ.
ഈ ഞായറാഴ്ച (15/11/20) പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് “ദരിദ്രരരുടെലോകദിനം-2020” (#WorldDayOfThe Poor-2020) എന്ന ഹാഷ്ടാഗോടുകൂടി, ശനിയാഴ്‌ച (14/11/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
“പാവപ്പെട്ടവരെ സേവിക്കുമ്പോൾ കർത്താവിൻറെ അനുഗ്രഹം നമ്മുടെ മേൽ ഇറങ്ങി വരുകയും പ്രാർത്ഥന അതിൻറെ ലക്ഷ്യം കൈവരിക്കുകയും ചെയ്യും” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
IT: La benedizione del Signore scende su di noi e la preghiera raggiunge il suo scopo quando è accompagnata dal servizio ai poveri.#GiornataMondialedeiPoveri
http://www.vatican.va/content/francesco/it/messages/poveri/documents/papa-francesco_20200613_messaggio-iv-giornatamondiale-poveri-2020.html
EN: The Lord’s blessing descends upon us and prayer attains its goal when accompanied by service to the poor. #WorldDayOfThePoor
http://www.vatican.va/content/francesco/en/messages/poveri/documents/papa-francesco_20200613_messaggio-iv-giornatamondiale-poveri-2020.html