നീളുന്ന കരങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജീവിതത്തിന് പൊരുളേകും വിധം പ്രവർത്തിക്കാൻ സ്വതസിദ്ധമായ കഴിവുള്ളവരാണ് നമ്മളെന്ന് മാർപ്പാപ്പാ.
“പാവപ്പെട്ടവർക്കായുള്ളലോകദിനം” #WorldDayOfThePoor) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്ച (13/11/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ചിന്ത പങ്കുവച്ചിരിക്കുന്നത്.
പാപ്പാ ട്വിറ്ററിൽ കുറിച്ച പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണ രൂപം ഇങ്ങനെയാണ്:
"നമ്മുടെ കരം നീട്ടാനുളള കഴിവ് കാട്ടിത്തരുന്നത്, ജീവിതത്തിന് അർത്ഥമേകും വിധം പ്രവർത്തിക്കാൻ നൈസർഗ്ഗികമായ പ്രാപ്തിയുള്ളവരാണ് നമ്മൾ എന്നാണ്”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്