തിരയുക

ട്വിറ്റർ ട്വിറ്റർ  

പറുദീസാ ഒരുക്കി നമുക്കായി കാത്തിരിക്കുന്ന ദൈവം!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ജീവിതത്തിന് ലക്ഷ്യവും ലക്ഷ്യസ്ഥാനവുമുണ്ടെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ശനിയാഴ്ച (28/11/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

“ലക്ഷ്യവും ലക്ഷ്യസ്ഥാനവും ഇല്ലാത്തൊരു ജീവിതമല്ല നാം നയിക്കുന്നത്. നമ്മൾ പാർത്തിരിക്കപ്പെടുന്നവരാണ്. നാം വിലപ്പെട്ടവരാണ്. ദൈവം നമുക്കായി ഏറ്റം യോഗ്യവും സുന്ദരവുമായ സ്ഥലം, പറുദീസാ ഒരുക്കിയിരിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Non viviamo senza meta e senza destinazione. Siamo attesi, siamo preziosi. Dio ha preparato per noi il posto più degno e bello: il Paradiso.

EN: We do not live aimlessly and without destination. We are awaited. We are precious. God has prepared for us the most worthy and beautiful place: Paradise.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2020, 14:08